തിരുവനന്തപുരത്ത് എസ്.ബി.ഐ ബാങ്ക് ആക്രമിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു.എന്‍.ജി.ഒ യൂണിയന് നേതാവായ സുരേഷ് ഉള്‍പ്പടെയുള്ള 7 പേരാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.പ്രതികളില്‍ ഒരാള്‍ അതേ ബാങ്കിലെ ജീവനക്കാരനാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. സംഭവത്തില്‍ ഇതുവരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Related News
‘ഉന്നതമായ ആശയങ്ങൾക്കുവേണ്ടി പോരാടാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും കഴിയട്ടെ’
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം കെ സ്റ്റാലിനെ നേരിൽ കണ്ട് ആശംസകൾ അറിയിച്ചുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങൾക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
രാജ്യത്ത് വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി
ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ജാർഖണ്ഡിലെ കോഡെർമ ജില്ലയിൽ അടുത്തിടെ നടത്തിയ സർവേയിലാണ് സ്വർണശേഖരത്തിനൊപ്പം ലിഥിയം ശേഖരവും കണ്ടെത്തിയത്. ഈ ലിഥിയം കരുതൽ വളരെ വലുതാണെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.ലിഥിയം വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയിൽ ഇതുവരെ വികസിപ്പിച്ചിട്ടില്ലാത്തതിനാൽ ഇത് വേർതിരിച്ചെടുക്കാൻ വിദേശ കമ്പനികളുടെ സഹായവും തേടാമെന്നാണ് കരുതുന്നത്. കശ്മീരിന് പിന്നാലെ ജാർഖണ്ഡിലും ലിഥിയം കണ്ടെത്തിയതോടെ ലോകത്തിൽ ഏറ്റവും കൂടുതൽ ലിഥിയം ഉൽപ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്നാണ് റിപ്പോർട്ട്. വൈദ്യുത വാഹനങ്ങളുടെ ബാറ്ററിയുണ്ടാക്കുന്നതിലെ പ്രധാന ഘടകമാണ് ലിഥിയം. ഈ […]
“സത്യാഗ്രഹത്തിലൂടെ ധാർഷ്ട്യത്തെ പരാജയപ്പെടുത്തി”: രാഹുൽ ഗാന്ധി
മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. രാജ്യത്തെ കർഷകർ സത്യാഗ്രഹത്തിലൂടെ ധാർഷ്ട്യത്തെ പരാജയപ്പെടുത്തി എന്ന് രാഹുൽ പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. “കേന്ദ്ര തീരുമാനം കർഷക സമരത്തിന്റെ വിജയമാണ്. കർഷകർ സത്യാഗ്രഹത്തിലൂടെ അഹങ്കാരത്തെ തോൽപിച്ചു. ജയ് ഹിന്ദി, ജയ് കർഷകർ…” രാഹുൽ ട്വീറ്റ് ചെയ്തു. “എന്റെ വാക്കുകൾ അടയാളപ്പെടുത്തുക, സർക്കാരിന് കാർഷിക നിയമങ്ങൾ തിരിച്ചെടുക്കേണ്ടി വരും” എന്ന തന്റെ പഴയ ട്വീറ്റിനൊപ്പമാണ് രാഹുലിന്റെ പ്രതികരണം. Mark my […]