ഞാൻ ആയിരിക്കരുത് അളവുകോൽ എന്നും പെൺകുട്ടികൾ തന്നെക്കാൾ ഉയരത്തിൽ എത്തട്ടെ എന്നാശംസിച്ച് സാനിയാ മിര്‍സ. ഇനി വരുന്ന തലമുറയിൽ കുട്ടികൾക്ക് തന്നെക്കാള്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ കഴിയണം. എന്തെങ്കിലും നേടണമെങ്കിൽ അഞ്ചോ ആറോ വയസ്സില്‍തന്നെ അത്തരം ആഗ്രഹങ്ങൾക്കായി പ്രവർത്തിക്കണം. പ്രൊഫഷണല്‍ കരിയറില്‍നിന്ന് വിരമിച്ചശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ സൂപ്പര്സ്റ്റാ സാനിയ മിർസ.
പക്ഷേ, ലോക ടെന്നീസിന്റെ ഉയരങ്ങളിൽ ഒരു ഇന്ത്യന്‍ വനിതാതാരം സമീപഭാവിയിൽ എത്താനുള്ള സാധ്യതയില്ലെന്ന് സാനിയ വ്യക്തമാക്കി. ഭാവിയുള്ള കുട്ടിയെന്ന് നമുക്ക് തോന്നുന്നൊരാള്‍ പിന്നീട് വിദ്യാഭ്യാസവും ടെന്നീസും ഒരുമിച്ചുകൊണ്ടുപോകാനാകാത്തതുകൊണ്ട് വഴിമാറി പോകുന്നു. പഠനത്തിനുശേഷം അവര്‍ ടെന്നീസിലേക്ക് തിരിച്ചുവരുന്നില്ല.
തന്റെ ടെന്നീസ് അക്കാദമികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കഴിഞ്ഞ 20 വര്‍ഷത്തെ കരിയറിലെ അനുഭവസമ്പത്ത് പുതിയ താരങ്ങള്‍ക്കായി പ്രയോജനപ്പെടുത്തും എന്നും സാനിയ മിർസ കൂട്ടിച്ചേർത്തു. വനിതാകായികരംഗം മെച്ചപ്പെടുത്താന്‍ താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് സാനിയ പറഞ്ഞു.