കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിന് നേരെയാണ് ആക്രമണം ഉണ്ടായത്. കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ആക്രമണത്തിൽ പരുക്കേറ്റ മാർട്ടിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലിയോട്ട് സംഘടിപ്പിച്ച കൃപേഷ്-ശരത് ലാൽ സ്മൃതിയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
Related News
കോവിഡ്; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍
കണ്ടയ്ന്മെന്റ് സോണുകള്‍ മാര്‍ക്ക് ചെയ്യാനുള്ള അധികാരം ഇനി മുതല്‍ പൊലീസിനായിരിക്കും. കോവിഡ് പ്രതിരോധത്തില്‍ അലംഭാവം ഉണ്ടായതാണ് രോഗവ്യാപനം രൂക്ഷമാകാന്‍ കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്കി. കണ്ടയ്ന്മെന്റ് സോണുകള്‍ മാര്‍ക്ക് ചെയ്യാനുള്ള അധികാരം ഇനി മുതല്‍ പൊലീസിനായിരിക്കും. കോവിഡ് പ്രതിരോധത്തില്‍ അലംഭാവം ഉണ്ടായതാണ് രോഗവ്യാപനം രൂക്ഷമാകാന്‍ കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ കണ്ടയ്ന്മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത് വാര്‍ഡോ ഡിവിഷനോ അടിസ്ഥാനപ്പെടുത്തിയാണ്. ഇതില്‍ മാറ്റം വരുകയാണ്. പോസിറ്റീവ് ആയ […]
പ്രവാസികളുടെ ആദ്യ സംഘം കൊച്ചിയില്‍
അബുദബിയിൽ നിന്നു കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരിൽ 49 ഗർഭിണികളും നാലു കുട്ടികളുമുണ്ട് പ്രവാസികളുമായി അബുദാബിയില്‍നിന്നും പുറപ്പെട്ട ആദ്യ വിമാനം കൊച്ചിയില്‍. അബുദബിയിൽ നിന്നു കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരിൽ 49 ഗർഭിണികളും നാലു കുട്ടികളുമുണ്ട്. കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് നടത്തിയതിനു ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചില്ല. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ IX 452 വിമാനമാണ് 177 പ്രവാസികളുമായി ആദ്യം യാത്ര തിരിച്ചത്. എമിഗ്രേഷന്‍ […]
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനെതിരെ യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം
കണ്ണൂര്‍ കോര്പ്പറേഷന് ഭരണ സമിതിക്കെതിരെ ഇന്ന് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കും. കോണ്‍ഗ്രസ് വിമതന് പി.കെ രാഗേഷിന്റെ പിന്തുണ ഉറപ്പിച്ച സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കാന് യു.ഡി.എഫ് തീരുമാനിച്ചത്. കെ.സുധാകരന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. അന്‍പത്തിയഞ്ച് അംഗങ്ങളുളള കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് വീതമാണ് അംഗസംഖ്യ. പഞ്ഞിക്കീല്‍ വാര്‍ഡില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് വിമതന് പി.കെ രാഗേഷിന്റെ പിന്തുണയോടെയായിരുന്നു കോര്പ്പറേഷന് ഭരണം എല്‍.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.കെ […]