തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട. 25 കിലോ സ്വർണം ഡി.ആര്.ഐ സംഘം പിടികൂടി. തിരുവനന്തപുരം തിരുമല സ്വദേശി സുനിലിന്റെ പക്കൽ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Related News
സൈബറിടങ്ങളിലെ ‘ദേശവിരുദ്ധ പ്രവർത്തനങ്ങൾ’ കണ്ടെത്താൻ കേന്ദ്രം സന്നദ്ധ സേവകരെ തേടുന്നു
സൈബറിടങ്ങളിലെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താൻ സന്നദ്ധ സേവകരെ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ പദ്ധതി പ്രകാരം സന്നദ്ധ സേവകരാകുന്ന പൗരന്മാർ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ കണ്ടെത്തി, ഫ്ലാഗ് ചെയ്ത് സർക്കാരിന് റിപ്പോർട്ട് ചെയ്യണം. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ, ബലാത്സംഗം, തീവ്രവാദം, ദേശ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയാണ് നിയമവിരുദ്ധ ഉള്ളടക്കങ്ങളിൽ പെടുക. പരീക്ഷണാടിസ്ഥാനത്തിൽ ജമ്മു കശ്മീർ, ത്രിപുര എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഇവിടങ്ങളിൽ ഈ പദ്ധതി എത്രത്തോളം ഉപകാരപ്പെട്ടുവെന്നു വിലയിരുത്തിയതിനു ശേഷമാണ് ബാക്കി ഇടങ്ങളിൽ നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. […]
നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയേക്കും
നിയമസഭയുടെ സമ്പൂർണ്ണ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ കാര്യോപദേശക സമിതി യോഗത്തില്‍ ധാരണ. സമ്മേളനം വെട്ടിച്ചുരുക്കന്നതു സംബന്ധിച്ച പ്രമേയം വ്യാഴാഴ്ച സഭയില്‍ അവതരിപ്പിക്കും. ഓഗസ്റ്റ് 13ന് അവസാനിപ്പിക്കാനാണ് തീരുമാനം. നിലവില്‍ ഓഗസ്റ്റ് 18 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഓണത്തിനു തൊട്ടു മുന്‍പു വരെയായിരുന്നു സഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്. ധനകാര്യ വിഷയങ്ങള്‍ മാത്രമാകും ഈ സമ്മേളനം പരിഗണിക്കുക. ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ ഉണ്ടാവില്ലെന്നാണ് സൂചന. സാധാരണ സമയം കൂടാതെ അധിക സമയം സമ്മേളിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണു […]
യൂണി. കോളജ് അക്രമത്തിലെ പ്രതികള്‍ ക്രമക്കേട് നടത്തിയോ എന്ന് പി.എസ്.സി പരിശോധിക്കും
യൂണിവേഴ്സിറ്റി കോളജിലെ അക്രമത്തില്‍ പ്രതികളായവര്‍ പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടോ എന്ന് കമ്മീഷന് വിശദമായി പരിശോധിക്കും. ഇന്ന് ചേര്‍ന്ന കമ്മീഷന് യോഗത്തിന്റേതാണ് തീരുമാനം. അതേസമയം സി.പി.ഒ പരീക്ഷയില്‍ ക്രമക്കേടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും പി.എസ്.സി ചെയര്മാന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.