Kerala

കൊടുവള്ളിയിലെ സ്വർണവേട്ട; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഡിആർഐ

കോഴിക്കോട് കൊടുവള്ളിയിലെ സ്വർണവേട്ട കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഡി ആർ ഐ. കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഡി ആർ ഐ അപേക്ഷ നൽകും. കേസിലെ നാല് പ്രതികളും റിമാൻഡിലാണ്.കൊടുവള്ളി മഹിമ ഗോൾഡ് ഉടമ മുഹമ്മദ്, ജയ്‌ഫർ, ഇടവനപ്പാറ സ്വദേശികളും സഹോദരങ്ങളുമായ റഷീദ്, റഫീക്ക്എന്നിവരാണ് അറസ്റ്റിലായത്.

നാല്കോടിയിലേറെ രൂപയുടെ സ്വർണത്തിന് പുറമെ 13.5 ലക്ഷം രൂപയും പിടികൂടികൂടിയിരുന്നു. ജയ്‌ഫറിന്റെ വീട്ടിലാണ് വിവിധ കള്ളക്കടത്തു സംഗങ്ങൾ എത്തിക്കുന്ന സ്വർണംഉരുകിയിരുന്നത്. ടെറസിലും വീടിന്റെ പുറകിലുമായി ഇതിന് പ്രത്യേക ക്രമീകരണങ്ങൾ. റഷീദും റഫീകുമായിരുന്നുസ്വർണം ഉരുക്കുന്നതിലെ സ്പെഷ്യലിസ്റ്റുകൾ.

കൊച്ചി യൂണിറ്റിലെ ഡിആർഐ ഉദ്യോഗസ്ഥരുടെ തന്ത്രപരമായ നീക്കത്തിലാണ് സംഘ കുടുങ്ങിയത്. . കള്ളക്കടത്ത്സ്വർണം എത്തിച്ച് ജോലികൾ ആരംഭിച്ചതിന് പിന്നാലെയായിരുന്നു റെയ്ഡ്. വിവിധ രൂപത്തിൽ കടത്തിയതുൾപ്പെടെ ഏഴ് കിലോയിലേറേ സ്വർണമാണ് പിടികൂടിയത്. എയർപോർട്ട് വഴി രാത്രി കടത്തുന്ന സ്വർണം പകലാണ്ഉരുക്കുകേന്ദ്രങ്ങളിൽ എത്തിക്കുന്നത്. പോലീസ് പരിശോധന കുറവായതിനാലാണ് പകൽ സമയം തിരഞ്ഞെടുക്കാൻകാരണം. സ്വർണം ഉരുക്കുന്നതും പകലാണ്. മലബാർ മേഖലയിലെ വിവിധ സംഘങ്ങൾക് വേണ്ടിയാണു പിടിയിലായവർ പ്രവർത്തിച്ചിരുന്നത്.