കേരള ഐടി മിഷനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി. ഒരാഴ്ചയായി കോഴിക്കോട് ഫ്രണ്ട്സ് പ്രവർത്തിക്കുന്നില്ല. വൈദ്യുത ബില്ല് അടയ്ക്കാത്തതിനാൽ കെഎസ്ഇബി ഫ്യൂസ് ഊരിയതാണ് സ്ഥാപനത്തിന്റെ പ്രവർത്തനം നിലയ്ക്കാണ് കാരണം. പ്രദേശത്തെ സാധാരക്കാർക്ക് വാട്ടർ ബില്ല്, വൈദ്യുതി ബില്ല് തുടങ്ങി വിവിധ സേവനങ്ങൾക്ക് വേണ്ടി ആശ്രയിക്കുന്ന കേന്ദ്രമാണിത്. കുടിശ്ശിക ഉടൻ തീർക്കാമെന്ന സംസ്ഥാന ഐടി മിഷൻറെ ഉറപ്പ് നടപ്പാകാത്തതാണ് ഫ്യുസ് ഊരാൻ കാരണം. നാലായിരം രൂപയാണ് ജനസേവന കേന്ദ്രത്തിന്റെ കുടിശ്ശിക.
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് കഴിഞ്ഞ ദിവസം ബജറ്റ് അവതരിപ്പിക്കുമ്പോൾ ധനമന്ത്രി കെ. എൻ ബാലഗോപാൽ സൂചിപ്പിച്ചിരുന്നു. സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏർപ്പെടുത്തേണ്ടി വന്നതെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.