ഒമാനില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. സലാല ഒ.ഐ.സി.സി എക്സിക്യൂട്ടീവ് അംഗവും പാലക്കാട് തൃത്താല കൊപ്പം സ്വദേശിയുമായ തച്ചരക്കുന്നത് അബ്ദുൾസലാം (52) ആണ് സലാലയിൽ മരിച്ചത്. നാല് ദിവസം മുമ്പ് സനായിയ്യയിലെ താമസ സ്ഥലത്ത് ഒന്നാം നിലയിൽ നിന്നും വീണതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
സുൽത്താൻ ഖാബൂസ് ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.