പാലക്കാട് മണ്ണാര്‍കാട് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരിയുടെ തലയില്‍ തൂണ് വീണ് മരിച്ചു. ജിജീഷ് ഏലിയാസ് അനില ദമ്പതികളുടെ മകളായ ജുവൽ അന്നയാണ് മരിച്ചത്. പൊളിച്ചു കൊണ്ടിരിക്കുന്ന വീടിന്റെ തൂണാണ് കുട്ടിയുടെ തലയില്‍ വീണത്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം സംഭവിച്ചത്. ഇവര്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്ന പഴയ വീട് പൊളിക്കുന്നതിനിടെ ഇവിടെ കളിച്ചു കൊണ്ടി രിക്കുകയായിരുന്ന അന്നയുടെ തലയ്ക്ക് മുകളിലൂടെ തൂണ് വീഴുകയായിരുന്നു.
Related News
കുസാറ്റ് അപകടം; ഇനി ചികിത്സയിലുള്ളത് 9 പേർ മാത്രം
കുസാറ്റ് അപകടത്തിൽ പരുക്കേറ്റവരിൽ ഇനി ചികിത്സയിൽ ഉള്ളത് 9 പേർ മാത്രം. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പരിശോധന തുടരുകയാണ്. സംഘാടകരെ പ്രതി ചേർക്കണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ആസ്റ്റർ മെഡ് സിറ്റിയിൽ ചികിത്സയിലായിരുന്ന ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തു. കുട്ടികളെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയതായും മന്ത്രി ആർ ബിന്ദു അറിയിച്ചു. ഇനി ചികിത്സയിൽ ഉള്ളത് 9 പേർ മാത്രമാണ്. പരിക്കേറ്റവർക്കും […]
കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു
ജമ്മുകശ്മീരിലെ നൗഷേരയില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നിയന്ത്രണരേഖയില്‍ പാകിസ്ഥാന് നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടെയാണ് സൈനികര്‍ വീരമൃത്യു വരിച്ചത് തീവ്രവാദികളുടെ സാന്നിധ്യം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അതിര്‍ത്തിയില്‍ വ്യാപക പരിശോധന നടന്നുവരികയാണ്. ഇന്നലെ പുല്‍വാമയില്‍ കുഴി ബോംബ് സ്ഫോടനത്തിനിടെ ഗ്രാമീണന് പരിക്കേറ്റിരുന്നു. സൈനിക ഓപ്പറേഷനിടെ ഇന്ന് രാവിലെ വെടിവയ്പ്പ് ഉണ്ടായെന്നാണ് സൈന്യം നല്കുന്ന വിശദീകരണം. മേഖലയില്‍ പരിശോധന തുടരുകയാണ്. പ്രദേശത്ത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഗാന്ധിവധത്തിന് പുനരാവിഷ്കാരവുമായി ഹിന്ദുമഹാസഭ
ഗാന്ധിവധം പുനരാവിഷ്കരിച്ച് ഹിന്ദുമഹാസഭ. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്കരിക്കാനായി ഗാന്ധി കോലത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയുടെ നേതൃത്വത്തിലാണ് ഹിന്ദു മഹാസഭ ഗാന്ധിവധം പുനരാവിഷ്കരിച്ചത്. മഹാത്മഗാന്ധിയുടെ കോലത്തിലേക്ക് വെടിയുതിര്‍ത്ത് കൃത്രിമ രക്തമൊഴുക്കിയായിരുന്നു പുനരാവിഷ്കാരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കമുള്ള നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ഗാന്ധിജിക്ക് ആദരവ് അര്‍പ്പിക്കുകയാണ് ഇന്ന്. അതിനിടയിലാണ് രാജ്യത്തെ തന്ന ഞെട്ടിച്ചു കൊണ്ട് ഹിന്ദുമഹാസഭ ഗാന്ധിവധത്തിന്റെ പുനരാവിഷ്കാരം നടത്തിയിരിക്കുന്നത്. വെടിയേറ്റ് […]