സംസ്ഥാനത്ത് ഇന്ന് സാധാരണ മഴയ്ക്കോ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല. പൊതു ജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.. എന്നാൽ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണം.
Related News
ലൈംഗിക പീഡന പരാതി; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
യുവ എഴുത്തുകാരി നല്കിയ ലൈംഗിക പീഡന പരാതിയില്‍ സംസ്കാരിക പ്രവര്ത്തകന് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതി ആണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. എഴുത്തുകാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമം, പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം എന്നീ വകുപ്പുകള്‍ ചുമത്തി കൊയിലാണ്ടി പൊാലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തിരുന്നു. കേസില്‍ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ ഹാജരാക്കും. പരാതിക്കാരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടി പരിഗണിച്ചാവും മുന്‍കൂര്‍ […]
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. ( slight rain to continue in kerala ) ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഉണ്ട്. കർണാടകതീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല. കേരള – തെക്കൻ തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശ […]
കൊല്ലത്ത് യുവാക്കളെ ആളുമാറി വെട്ടാന്‍ശ്രമം
കൊല്ലം അഞ്ചലില്‍ യുവാക്കളെ ആളുമാറി വെട്ടാന്‍ ശ്രമം. യുവാക്കള്‍ അത്ഭുതകരമായി രക്ഷപെട്ടു. അഞ്ചല്‍ ആലഞ്ചേരി സ്വദേശി വിജിലാണ് യുവാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചത്. ആളുമാറി വെട്ടിയതാണെന്ന് സമ്മതിക്കുന്ന വിജിലിന്റെ ഫോണ്‍ സംഭാഷണം ട്വിന്റിഫോറിന് ലഭിച്ചു. തന്റെ കൈ അടിച്ചൊടിച്ച ഏരൂര്‍ സ്വദേശിയെ വെട്ടാനാണ് കാത്തിരുന്നതെന്ന് വിജില്‍ പറയുന്നു. ഏരൂര്‍ പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദം ചെലുത്തിയതായും പരാതിക്കാര്‍ പറഞ്ഞു.