പെരുമാറ്റ ചട്ട ലംഘന പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിവേചനംകാണിക്കുന്നെന്ന് രാഹുല്‍ ഗാന്ധി. മോദിയുടെയും അമിത് ഷായുടെയും ചട്ടലംഘനങ്ങളില്‍ കമ്മീഷന് നടപടിയെടുത്തില്ല ബിജെപിയുടെ പരാതിയില്‍ കമ്മീഷനയച്ച നോട്ടീസിനുള്ള മറുപടിയിലാണ് രാഹുൽ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മധ്യപ്രദേശിലെ ശാധോളില് ഏപ്രില്‍ 23 ന് രാഹുല്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബി.ജെ.പി തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്. ആദിവാസികൾക്ക് നേരെ വെടിവയ്ക്കാൻ അനുവദിക്കുന്ന നിയമ ഭേതഗതി മോദി സര്‍ക്കാര്‍ കൊണ്ടുവന്നുവെന്നു എന്നായിരുന്നു പരാമര്‍ശം. ഇത് ചട്ടലംഘനം അല്ലെന്നും വനാവകാശ നിയമവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ചതാണെന്നും രാഹുല്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിനയച്ച മറുപടിയില്‍ വ്യക്തമാക്കി. സ്വതന്ത്രമായ രാഷ്ട്രീയ അഭിപ്രായ പ്രകടനം കമ്മീഷൻ വിലക്കരുതെന്നും രാഹുൽ പറഞ്ഞു. തുര്‍ന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷനോട് ഇത്തരം പെരുമാറ്റ ചട്ട ലംഘന പരാതികളില്‍ വിവേചനവും പക്ഷപാതവും അരുതെന്ന് ആവശ്യപ്പെട്ടത്. മോഡിയും അമിത് ഷായും വിവാദ പ്രസ്താവനകൾ നടത്തിയിട്ടും കമ്മീഷൻ നടപടി എടുത്തില്ല. ഇരുവര്‍ക്കും എതിരായ പരാതികളില്‍ തീരുമാനം എടുക്കുന്നതില്‍ കാലതാമസം വരുത്തിയെന്നും, 40 ദിവസത്തിന് ശേഷമാണ് കമ്മീഷന് ഉത്തരവ് ഇറക്കിയത് എന്നും 11 പേജുള്ള മറുപടിയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി.