തിരുവനന്തപുരം നഗരത്തിൽ വീണ്ടും പെൺകുട്ടിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി തലസ്ഥാനത്തെ മ്യൂസിയം വെള്ളയമ്പലം റോഡിലായിരുന്നു സംഭവം. നഗരത്തിലൂടെ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. പിപിന്നീട് സിസിടിവി അടക്കം പരിശോധിച്ചാണ് പ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്നാണ് അന്വേഷണം തിരുവനന്തപുരം പേയാട് സ്വദേശി മനുവിലേക്ക് എത്തുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്യുകയാണ്.
Related News
സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ് ധവളപത്രം പുറത്തിറക്കി
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് ധവളപത്രം പുറത്തിറക്കി. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പഠിക്കാൻ യു.ഡി.എഫ് നിയോഗിച്ച വി.ഡി സതീശൻ എം.എൽ.എ അധ്യക്ഷനായ സമിതിയാണ് ധവളപത്രം തയ്യാറാക്കിയത്. നികുതി പിരിവിലെ കാര്യക്ഷമത കുറവ് ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും ആണ് സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധവളപത്രം പുറത്തിറക്കിയത്.
തോക്കുകള്‍ കാണാതായിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍
സി.എ.ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമായി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയെ അറിയിച്ചു. വെടിയുണ്ട കാണാതായതില്‍ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് പിഎസി പരിശോധിക്കും. കുറ്റാരോപിതര്‍ക്ക് എതിരെ വകുപ്പുതല നടപടിയുണ്ടാകും. വെടിയുണ്ട കാണാതായതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. പിഎസി ഗൌരവമായ പരിശോധന നടത്തട്ടെയെന്നും മുഖ്യമന്ത്രി. ഉത്തരവാദി 2013 മുതല്‍ 15 വരെയുള്ള ഉദ്യോഗസ്ഥനാണ്. ഡമ്മി കാട്രിഡ്ജ് ഉള്‍പ്പെടുത്തിയതിന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക് സഭയില്‍ മറുപടി […]
ബാര്‍ കോഴ; രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി
ബാർക്കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. കേസെടുത്ത് അന്വേഷിക്കണമെന്ന വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗികരിച്ചു. പ്രോസിക്യൂഷന് അനുമതി തേടി ഗവർണറെയും സ്പീക്കറെയും സമീപിക്കും. കെ.ബാബു, വി.എസ് ശിവകുമാർ എന്നിവർക്കെതിരെയും അന്വേഷണമുണ്ടാകും. ബാറുകൾ തുറക്കുന്നതിന് കോഴ നൽകിയെന്ന് ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ രമേശ് ചെന്നിത്തല, വി.എസ് ശിവകുമാർ, കെ. ബാബു എന്നിവർക്ക് 20 കോടി രൂപ നൽകിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. […]