മുല്ലപ്പെരിയാർ അണക്കെട്ടിൽ അനധികൃതമായി പ്രവേശിച്ച മൂന്നു പേർക്കെതിരെ കേസ്. കുമളി സ്വദേശികളായ രാജൻ, രഞ്ജു, സതീശൻ എന്നിവർക്കെതിരെയാണ് കേസ്. അതീവ സുരക്ഷ മേഖലയിൽ അതിക്രമിച്ചു കടന്നു എന്നാണ് കേസ്. അണക്കെട്ടിലെ അറ്റകുറ്റപ്പണിക്ക് സാധനങ്ങൾ കൊണ്ടു പോയ ലോറികളിലാണ് ഇവർ ഡാമിലേക്ക് പോയത്.
Related News
ഗർഭസ്ഥശിശുവിനെ പുറത്തെടുക്കാം; അതിജീവിതയ്ക്ക് ആശ്വാസമായി ഹൈക്കോടതി വിധി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അതിജീവിതയ്ക്ക് ആശ്വാസ നടപടിയുമായി ഹൈക്കോടതി.28 ആഴ്ചയായ ഗർഭം നീക്കം ചെയ്യാൻ ഹൈക്കോടതി അനുമതി. പെൺക്കുട്ടിയുടെ മാനസിക നിലയെ ഗുരുതരമായി ബാധിക്കുമെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് ഹൈക്കോടതി പരിഗണിച്ചു. ഗർഭം നീക്കം ചെയ്തതിന് ശേഷവും ജീവനുണ്ടെങ്കിൽ ആരോഗ്യമുള്ള ശിശുവായി മാറാനുള്ള ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ശിശുവിന്റെ പരിപാലനത്തിനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗം: സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ഇന്ന് വിശദീകരണം നല്‍കിയേക്കും
നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ പൗരത്വ നിയമത്തിനെതിരായ പരാമർശം ഉൾപ്പെടുത്തിയതിൽ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. കോടതിയില്‍ ഇരിക്കുന്ന വിഷയം നിയമസഭയില്‍ പറയുന്നത് കോടതിലക്ഷ്യമല്ലെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധികളും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയേക്കും. ബുധനാഴ്ച അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ പൌരത്വ നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ പുനപരിശോധിക്കണമെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസിനെ സംബന്ധിച്ച പരാമര്‍ശം നയപ്രഖ്യാനത്തില്‍ ഉള്‍പ്പെടുത്തുന്നത് കോടതിലക്ഷ്യമാണെന്നും സര്‍ക്കാരിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടാത്ത വിഷയം സംബന്ധിച്ച പരാമര്‍ശങ്ങള്‍ […]
സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ 528 രോഗികൾ
സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ യുഎഇയില്‍ നിന്നും വന്ന 3 തമിഴ്നാട് സ്വദേശികള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. സംസ്ഥാനത്ത് ആകെ 528 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 365 പേരും […]