പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി വീണാ ജോർജിന് ഓർത്തഡോക്സ് സഭ പരസ്യ പിൻതുണ നൽകിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ട്. മതത്തിന്റെ പേരിൽ വോട്ട് നൽകണമെന്ന ആഹ്വാനം പെരുമാറ്റ ചട്ടലംഘനമാണെന്ന പരാതിയിലായിരുന്നു ജില്ലാ കലക്ടറോട് വിശദീകരണം തേടിയത്. റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി.
മതത്തിൻ്റെ പേരിൽ വോട്ട് ചെയ്യാൻ ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ ആഹ്വാനം ചെയ്തത് ചട്ടലംഘനമാണെന്ന പരാതിയിലായിന്നുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ ജില്ല കലക്ടറിനോട് വിശദീകരണം തേടിയത്. തെരഞ്ഞെടുപ്പ് ദിവസം പുറത്തുവന്ന വീഡിയോ ആയിരുന്നു പരാതിക്ക് ആധാരം. പത്തനംതിട്ടയിലെ ഇടത് സ്ഥാനാർത്ഥി വീണാ ജോർജിനും തൃശൂരിലെ ഇടത് സ്ഥാനാർത്ഥി രാജാജി മാത്യുവിനും വോട്ട് ചെയ്യണമെന്നായിരുന്നു ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷൻ ആഹ്വാനം ചെയ്തത്. ഇത് സംബന്ധിച്ചാണ് പരാതി ഉയർന്നത്. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പരിധിയിൽ പെടില്ലന്നാണ് റിപ്പോർട്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സമാനമായ രീതിയിൽ വീണ ജോർജിനെതിരെ പരാതി ഉയർന്നിരുന്നു. അന്ന് യു.ഡി.എഫാണ് പരാതി നൽകിയത്. ഈ കേസ് വരുന്ന ഒക്ടോബറിൽ സുപ്രീം കോടതി പരിഗണിക്കും.