കേരളത്തില്‍ ആദ്യമായി കുങ്കിയാന പരിശീലനത്തിന് വയനാട്ടില്‍ തുടക്കമായി.വനം വകുപ്പ് മുത്തങ്ങയില്‍ ആരംഭിച്ച പരിശീലന പരിപാടിയില്‍ കോട്ടൂര്‍ ആന ക്യാമ്പില്‍ നിന്നും എത്തിച്ച ആനകളാണ് പരിശീലനം നേടുന്നത്. സംസ്ഥാന വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ ആദ്യമായാണ് കുങ്കിയാനകള്‍ക്ക് പരിശീലനം നല്‍കുന്നത്. തുടക്കത്തില്‍ 2 കൊമ്പന്മാരും ഒരു പിടിയാനയുമടക്കം മൂന്ന് ആനകളെ പരിശീലിപ്പിക്കുന്നുണ്ട്.
കോട്ടൂര്‍ ആന ക്യാമ്പില്‍ നിന്നുളള സുന്ദരി, ആഗ്സ്ത്യന്‍,ഉണ്ണികൃഷ്ണന് എന്നീ ആനകളെയാണ് ഇതിനായി മുത്തങ്ങയിലെത്തിച്ചത്. ദിവസവും രാവിലെ 6.30 മുതല്‍ വൈകിട്ട് അഞ്ചുമണിവരെയണ് പരിശീലനം. ആറുമാസക്കാലം ഇത് തുടരും. കാട്ടാനകളെ പിടിച്ചു നിര്‍ത്താനും തുരത്തുന്നതിനുള്ള പരിശീലനമാണ് കുങ്കിയാനകളകള്ക്ക് നല്‍കുന്നത്. ഇതുവരെ കുങ്കിയാനകള്‍ക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന സംസ്ഥാന വനംവകുപ്പിന് ഇനി അവശ്യഘട്ടങ്ങളില്‍ സ്വന്തം ആനകളെ ഉപയോഗിക്കാനാവും.
എലഫന്റ് സ്ക്വാഡ് ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം 3 ആനകള്‍ക്കും 7 പാപ്പാന്മാര്ക്കും തമിഴ്നാട്ടിലെ തെപ്പക്കാട് ആനക്യാമ്പില്‍ അയച്ച് കുങ്കി പരിശീലനം നല്‍കിയിരുന്നു.