ആലപ്പുഴയിൽ ഒരു വിഭാഗം സിപിഐഎം നേതാക്കൾ യോഗം ചേർന്നതായി പരാതി.
സജി ചെറിയാൻ വിരുദ്ധ വിഭാഗമാണ് യോഗം ചേർന്നത്. കുട്ടനാട്ടിലെ വിഭാഗീയ പ്രശ്നങ്ങളും നഗ്നദ്യശ്യവിവാദവും ചർച്ച ചെയ്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് തലേ ദിവസം രാത്രിയിലായിരുന്നു യോഗം. ജില്ലാ കമ്മിറ്റി അംഗമാണ് രഹസ്യ യോഗത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയത്.
Related News
ശബരിമല ആചാരസംരക്ഷണം: ഉടന്‍ നിയമനിര്‍മാണമില്ലെന്ന് കേന്ദ്രം
ശബരിമല ആചാരസംരക്ഷണത്തിന് ഉടന്‍ നിയമനിര്‍മാണമില്ലെന്ന് കേന്ദ്രം. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയെ അറിയിച്ചു. ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ നിയമ നിര്‍മാണം നടത്തണമെന്ന ആവശ്യത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ശബരിമലയിലെ ആചാരസംരക്ഷണത്തിന് എന്‍.കെ പ്രേമചന്ദ്രന് എം.പി സ്വകാര്യബില്‍ അവതരിപ്പിച്ചിരുന്നു. ശബരിമലയില്‍ സെപ്തംബര്‍ ഒന്നിന് മുമ്പുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. എന്നാല്‍ സ്വകാര്യ ബില്‍ അപൂര്‍ണമാണെന്നും ശബരിമല ആചാരസംരക്ഷണത്തിന് സമഗ്രമായ നിയമനിര്‍മാണം വേണമെന്നും ബി.ജെ.പി എം.പി മീനാക്ഷി ലേഖി ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ […]
ടി.ഒ സൂരജിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
പാലാരിവട്ടം പാലം അഴിമതി കേസിൽ ടി.ഒ സൂരജിനെ ഇന്ന് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥന് ചോദ്യം ചെയ്യുന്നത്.അഴിമതിയിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കില്ലെന്ന രീതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വിജിലൻസ് ഹൈക്കോടതിയിൽ പുതുക്കി നൽകും. മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ മാധ്യമങ്ങളോടും കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും വെളുപ്പെടുത്തൽ നടത്തിയ സാഹചര്യത്തിലാണ് ടി.ഒ സൂരജിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുന്നത് . ഇക്കാര്യം ആവശ്യപ്പെട്ട് അന്വോഷണ ഉദ്യോഗസ്ഥന് മുവാറ്റുപുഴ വിലിജിലന്‍സ് […]
കൊച്ചിയിലെ തുറന്ന ഓടകള്‍ രണ്ടാഴ്ചയ്ക്കകം അടയ്ക്കണം; മൂന്ന് വയസുകാരന് കാനയില്‍ വീണ സംഭവത്തില്‍ ഹൈക്കോടതി
കൊച്ചിയിലെ ഓടയില്‍ മൂന്നുവയസുകാരന് വീണ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. കുട്ടി ഓടയില്‍ വീണ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു. ഓടകള്‍ രണ്ടാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കൊച്ചി കോര്‍പറേഷനോട് കോടതി ഉത്തരവിട്ടു. കുഞ്ഞ് രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണ്. പൊതുജനത്തിന് സുരക്ഷിതമായി നടക്കാന്‍ സാധിക്കാത്ത സ്ഥലത്തെ നഗരമെന്ന് വിളിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും. ഓടകള്‍ മൂടുന്നത് സംബന്ധിച്ചും സംരക്ഷണ വേലി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും കളക്ടര്‍ മേല്‍നോട്ടം […]