തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കിൽ പൂര വിളംബരത്തിനു മാത്രം എഴുന്നെള്ളിക്കാമെന്ന് സർക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. പൊതുതാല്പര്യം എന്ന് പറഞ്ഞു ഭാവിയിൽ ഇത് അംഗീകരിക്കരുത്, അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം, ജനങ്ങളെ നിശ്ചിത അകലത്തിൽ മാറ്റി നിർത്തണം, ആനയ്ക്ക് പ്രകോപനം ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കണം, അപകടം ഉണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന ഉറപ്പ് ആന ഉടമകൾ നിന്നും രേഖാമൂലം വാങ്ങണം എന്നും നിയമോപദേശത്തില്‍ പറയുന്നു. നാട്ടാന പരിപാലന നിയമം പാലിക്കണമെന്നും ആനയ്ക്ക് ഇൻഷുറൻസ് ഉണ്ടെന്നു ഉറപ്പാക്കണമെന്നും നിയമോപദേശം നല്‍കിയിട്ടുണ്ട്.
Related News
നടി ആക്രമിക്കപ്പെട്ട കേസ്: ദൃശ്യങ്ങള്‍ കാണാന്‍ ദിലീപ് കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനായി ദിലീപ് കോടതിയിലെത്തി. അഭിഭാഷകനോടും ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധനോടൊപ്പവുമാണ് ദിലീപ് എത്തിയത്. മറ്റു പ്രതികള്‍ രാവിലെ തന്നെ കോടതിയില്‍ ഹാജരായിരുന്നു. ദൃശ്യങ്ങളുടെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ കാണുന്നതിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമാണ് ദിലീപ് കോടതിയിലെത്തിയത്. നടനു വേണ്ടി മുംബൈയില്‍ നിന്നുള്ള പ്രത്യേക സാങ്കേതിക വിദഗ്ധനാണ് ദൃശ്യങ്ങള്‍ പരിശോധിക്കാനായി കോടതിയില്‍ എത്തിച്ചേര്‍ന്നത്. ആദ്യം ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് […]
പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം ഇന്ന് മുതല്‍; കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍
രണ്ട് വിമാനങ്ങളിലായി 368 പ്രവാസികളാണ് ഇന്ന് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുക രണ്ട് വിമാനങ്ങളിലായി 368 പ്രവാസികളാണ് ഇന്ന് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുക. നാല് വിമാനങ്ങൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു എങ്കിലും അവസാന നിമിഷം രണ്ട് വിമാനങ്ങൾ അടുത്ത ദിവസങ്ങളിലേക്ക് മാറ്റി. വിമാനത്തിന്റെ സമയക്രമത്തിലും മാറ്റമുണ്ട്. ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്കും, അബൂദബിയിൽ നിന്ന് കൊച്ചിയിലേക്കുമാണ് ഇന്ന് പ്രവാസികൾ മടങ്ങിയെത്തുക. ഒരോ വിമാനത്തിലും പരമാവധി 178 യാത്രക്കാരുണ്ടാകും. റിയാദിൽ നിന്ന് കോഴിക്കോട്ടേക്കും, ദോഹയിൽ നിന്നും കൊച്ചിയിലേക്കും […]
ബെംഗളൂരുവിൽ കൊവിഡ് വ്യാപനം അതിരൂക്ഷം
ബെംഗളൂരുവിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. 26,299 പേരാണ് ബെംഗളൂരുവിൽ ഇന്ന് കൊവിഡ് ബാധിതരായത്. കർണാടകയിൽ ആകെ 50,210 പേർക്കും കൊവിഡ് പോസിറ്റീവായി. ഇതോടെ കർണാടകയിലെ ആകെ ആക്ടിവ് കേസുകൾ 3.57 ലക്ഷം ആയി. രണ്ട് ദിവസങ്ങൾക്കു മുൻപ് സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗൺ നീക്കിയിരുന്നു. ഇതിനു ശേഷമാണ് കൊവിഡ് കേസുകൾ വർധിക്കാൻ തുടങ്ങിയത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 525 കൊവിഡ് മരണവും റിപ്പോർട്ട് […]