നീലേശ്വരം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അധ്യാപകര്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് നീലേശ്വരം സ്കൂള്‍ അധ്യാപകന് നിഷാദ് വി. മുഹമ്മദ്. പിന്നാക്കം നിൽക്കുന്ന കുട്ടികളായതു കൊണ്ടാണ് പരീക്ഷ എഴുതി കൊടുത്തത്. പരീക്ഷ എഴുതി കൊടുത്തതിന് പിന്നില്‍ മറ്റ് സാമ്പത്തിക താത്പര്യങ്ങളില്ലെന്നും നിഷാദ് പറഞ്ഞു. കുട്ടികള്‍ക്ക് വേണ്ടി പരീക്ഷയെഴുതിന് നിഷാദ് വി.മുഹമ്മദ് അടക്കമുള്ളവരെ ഹയര്‍ സെക്കന്‍ഡറി വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.
Related News
കോവിഡ് ചികിത്സക്ക് സോറിയാസിസ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി
ഗുരുതര ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികൾക്കാണ് സോറിയാസിസിന് നല്കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നൽകുക. സോറിയാസിസ് എന്ന ത്വക് രോഗത്തിന് നൽകുന്ന മരുന്ന് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ അനുമതി. ഗുരുതര ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികൾക്കാണ് സോറിയാസിസിന് നല്കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നൽകുക. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്കി. അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിത രീതിയിൽ മരുന്ന് നൽകാനാണ് നിർദേശമെന്ന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഡോ വി.ജി […]
യു.പിയിൽ അജ്ഞാത രോഗ ഭീഷണി; രണ്ട് ആഴ്ചയ്ക്കിടെ മരിച്ചത് 68 പേർ
ഉത്തർപ്രദേശിൽ ആശങ്ക ഉയർത്തി ഡെങ്കിപനിക്ക് സമാനമായ പകർച്ച് വ്യാധി വ്യാപകമാകുന്നു. പടിഞ്ഞാറൻ യു.പിയിൽ 24 മണിക്കൂറിനിടെ 12 കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ രോഗം ബാധിച്ച് ഉത്തർപ്രദേശിൽ മരിച്ചത് 68 പേർ. അജ്ഞാത രോഗം കൂടുതൽ ബാധിക്കുന്നത് കുട്ടികളിലെന്ന് ഉത്തർപ്രദേശ് ആരോഗ്യവകുപ്പ്. അതേസമയം രാജ്യത്തെ പ്രതിദിന രോഗബാധ 30,941 ആയി കുറഞ്ഞു. ഇതോടെ രാജ്യത്തെ ആകെ രോഗിബാധിതരുടെ എണ്ണം 3,27,68,880 ആയി. സജീവരോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത് ഇത് തുടര്‍ച്ചയായി ആറാമത്തെ ദിവസമാണെന്ന് കേന്ദ്ര ആരോഗ്യ […]
ശാസ്ത്രജ്ഞന് കോവിഡ്: ഡല്‍ഹിയിലെ ഐസിഎംആർ ആസ്ഥാനം അടച്ചു
മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് കോവിഡ് കണ്ടെത്തിയത്. ഡല്‍ഹിയിലെ ഐസിഎംആർ ആസ്ഥാനം അടച്ചു. ഐസിഎംആറിലെ ശാസ്ത്രജ്ഞന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്ഥാപനം അടച്ചത്. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമാണ് ഐസിഎംആർ അടച്ചിടുക. മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് കോവിഡ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച ഐസിഎംആർ ഡയറക്ടർ ഉൾപ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിൽ ഇദ്ദേഹമുണ്ടായിരുന്നു. അതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ 230 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 5394 ആയി. 8392 പേര്‍ക്കാണ് പുതിയതായി […]