രാജീവ് ഗാന്ധിക്ക് നേരെയുള്ള തുടര്‍ച്ചയായ വിമര്‍ശന പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഐ.എന്‍.എസ് വിരാട് യുദ്ധവിമാനം ഗാന്ധി കുടുംബത്തിന്റെ ‘പെഴ്സണല്‍ ടാക്സി’യായിരുന്നു എന്നായിരുന്നു മോദിയുടെ പുതിയ വിമര്‍ശനം. ഇതിന് പിറകെ സാമ്പത്തിക കാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും അതിനെ പിന്താങ്ങി രംഗത്തെത്തിയിരുന്നു.
Related News
‘നിയന്ത്രണങ്ങളെ പലരും ഗൗരവത്തോടെ എടുക്കുന്നില്ല’: മോദി
കോവിഡ് 19 കാരണം രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി മോദി. പലരും ഇപ്പോഴും നിയന്ത്രണങ്ങളെ ഗൗരവത്തിലെടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജനങ്ങള്‍ നിര്‍ദ്ദേശങ്ങളെല്ലാം കൃത്യമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും മോദി പറഞ്ഞു. ‘പലരും ഈ ലോക്ഡൗണിനെ ഗൗരവത്തിലെടുക്കുന്നില്ല. ദയവു ചെയ്ത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും രക്ഷിക്കുക, നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തിലെടുക്കുക. എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദ്ദേശങ്ങളും നിയമങ്ങളും പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു’; മോദി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. ഇന്നലെ പ്രഖ്യാപിച്ചിരുന്ന ജനത കര്‍ഫ്യു അവസാനിച്ചതിന് […]
ഇന്ന് പുൽവാമ ദിനം; വീര സൈനികർക്ക് പ്രണാമമർപ്പിച്ച് രാഷ്ട്രം
ഇന്ന് പുൽവാമ ദിനം. മാതൃരാജ്യത്തിനായി സ്വന്തം ജീവന് ബലിയര്‍പ്പിച്ച വീര ജവാന്മാരുടെ ത്യാഗത്തിന്റെ നാലാം വാർഷികമാണ് ഇന്ന്. ഓരോ ഭാരതീയൻ്റേയും ഇടനെഞ്ചിലേറ്റ ആ മുറിവിന്റെ വേദന ഉണങ്ങാതെ ഇന്നും എരിയുന്നുണ്ട്. 2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തുന്നത്. പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയ്ക്ക് സമീപമായിരുന്നു ആക്രമണം. 2547 ജവാന്മാര് 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്നു. 350 കിലോഗ്രാം സ്ഫോടക […]
യുപിയില്‍ നിര്‍ത്തിയിട്ട ബസില്‍ ട്രക്ക് ഇടിച്ച് അപകടം;18 പേര് മരിച്ചു
ഉത്തര്‍പ്രദേശില്‍ നിര്‍ത്തിയിട്ട ബസിന് പിന്നില്‍ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം. ബാരാബങ്കിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ( bus accident up ) പാഞ്ഞുകയറുകയായിരുന്നു. ബസിന് മുന്നില്‍ കിടന്നുറങ്ങുകയായിരുന്ന ബിഹാര്‍ സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായാണ് അപകടമുണ്ടായത്. നൂറ്റിയേഴ് പേര് യാത്രക്കാരായി സ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം. അപകടത്തില്‍പ്പെട്ടവര്‍ ഹരിയാനയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ബസ് ബ്രേക്ക് ഡൗണ്‍ ആയതിനാല്‍ ഹൈവേയ്ക്ക് സമീപം നിര്‍ത്തിയിടുകയായിരുന്നു. നിര്‍ത്തിയിട്ട ബസിന് പുറകിലാണ് ട്രക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ […]