കൊച്ചിയില്‍ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ ഒരു ജീവന് കൂടി പൊലിഞ്ഞു. നേവി ഉദ്യോഗസ്ഥനായ തിരുനെല്‍വേലി സ്വദേശി പി. ബാലസുബ്രഹ്മണ്യനാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ മാഞ്ഞൂരാന് എന്ന് പേരുള്ള ബസ് ആണ് ഇദ്ദേഹത്തെ ഇടിച്ചത്. ഫോര്‍ട്ടുകൊച്ചി കെ ബി ജേക്കബ് റോഡില്‍ ആയിരുന്നു അപകടം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു ബാലസുബ്രഹ്മണ്യന്. അപകടത്തിന് പിന്നാലെ ബസ് ജീവനക്കാര്‍ ഓടിരക്ഷപെട്ടു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Related News
ഫോണുകള്‍ മുംബൈയിലെന്ന് ദിലീപ്; സഹകരിച്ചില്ലെങ്കില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണമുണ്ടാകില്ലെന്ന് ഹൈക്കോടതി
ഗൂഢാലോചന കേസില്‍ ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിനെതിരെ ദിലീപ്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സിക്ക് ഫോണ്‍ കൈമാറാന്‍ കഴിയില്ല. നാല് ഫോണുകള്‍ കൈവശമുണ്ടെന്നും മറ്റ് രണ്ട് ഫോണുകള്‍ മുംബൈയിലെ ലാബിലാണെന്നും ദിലീപിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. എല്ലാ ഫോണുകളും കൈമാറാനാകില്ലെന്നും അതിന്റെ കാരണം കോടതിയെ അറിയിക്കാമെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഏത് ഏജന്‍സി തെളിവ് പരിശോധിക്കണമെന്നത് പ്രതിയല്ല തീരുമാനിക്കേണ്ടതെന്ന് പ്രോസിക്യൂഷന് തിരിച്ചടിച്ചു. എന്നാല്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി വ്യക്തമാക്കി.(dileep conspiracy case) […]
കർഷക നിയമത്തിനെതിരായ പ്രമേയം; മലക്കം മറിഞ്ഞ് ഒ.രാജഗോപാൽ
കർഷ നിയമത്തിനെതിരായ പ്രമേയത്തെ പിന്തുണച്ച നിലപാടിൽ വിശദീകരണവുമായി ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ നിയമസഭാ പ്രമേയത്തെ എതിര്‍ത്തിരുന്നുവെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു. കക്ഷിനേതാക്കളുടെ പ്രസംഗത്തില്‍ പറഞ്ഞതാണ് തന്റെ നിലപാട്. അനുകൂലിക്കുന്നവരെയും എതിര്‍ക്കുന്നവരെയും സ്പീക്കര്‍ വേര്‍തിരിച്ചു ചോദിച്ചില്ല. ഒറ്റചോദ്യമായി ചുരുക്കിയ സ്പീക്കറുടെ നടപടി കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും രാജഗോപാൽ പറഞ്ഞു. കേന്ദ്രനിയമങ്ങള്‍ പിന്‍വലിക്കണമെന്ന പ്രമേയത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് തീര്‍ച്ചയായും, അതുകൊണ്ടാണല്ലോ വോട്ട് ചെയ്യാതിരുന്നത് എന്നായിരുന്നു രാജഗോപാലിന്റെ മറുപടി. കേന്ദ്രനിയമം പിന്‍വലിക്കണമെന്ന് ബിജെപി എംഎല്‍എ ആവശ്യപ്പെടുന്നതില്‍ ഒരു പ്രശ്നവുമുള്ളതായി […]
വിരലില്‍ പുരട്ടുന്ന മഷി മായ്ക്കാന്‍ സി.പി.എം രാസവസ്തുക്കള്‍ വിതരണം ചെയ്യുന്നു: രമേശ് ചെന്നിത്തല
ഇരട്ട വോട്ട് ആരോപണത്തിന് പിന്നാലെ ഇടതുപക്ഷത്തിനെതിരെ വീണ്ടും സ്വരം കടുപ്പിച്ച് പ്രതിപക്ഷം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സി.പി.എം ശ്രമിക്കുന്നതായാണ് കോണ്‍ഗ്രസിന്റെ പുതിയ ആരോപണം. വോട്ട് ചെയ്യുമ്പോള്‍ വിരലില്‍ പുരട്ടുന്ന മഷി മായ്ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ സി.പി.എം കേന്ദ്രങ്ങള്‍ വിതരണം ചെയ്യുന്നുവെന്നായിരുന്നു പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ ആരോപണം. ഒരാള്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ യു.ഡി.എഫിന് 110 സീറ്റ് ലഭിക്കും. ജനവികാരം അട്ടിമറിക്കാനാണ് സി.പി.ഐ.എം വ്യാജ വോട്ട് ചേര്‍ക്കുന്നത്. മഷി മായ്ക്കാനുള്ള രാസവസ്തുക്കള്‍ സി.പി.എം വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട പരാതി […]