മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മലപ്പുറം കുടുംബ കോടതി പരിസരത്താണ് സംഭവമുണ്ടായത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മേലറ്റൂര്‍ സ്വദേശി റൂബീനയെ(37)ആണ് ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റൂബീനയുടെ ഭര്‍ത്താവ് മന്‍സൂര്‍ അലിക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയപ്പോഴാണ് വധശ്രമം.
Related News
‘കേരള സർക്കാറിന്റേതായി ഉയർന്നു വന്നിട്ടുള്ള ഈ പ്രതിമ ഗുരു സ്മരണയോടുള്ള കൃതജ്ഞതയാണ്’; മുഖ്യമന്ത്രി പിണറായി
കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെ തന്നെ പുരോഗമനപരമായി വഴി തിരിച്ചുവിട്ട ആചാര്യനാണ് ഗുരു. നമ്മുടെ ജന ജീവിതം മനുഷ്യ സമൂഹത്തിന് നിരക്കുന്നതാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച മഹനീയ വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുവിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിയില്ലാ വിളംബരത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമ അനാശ്ചാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തലസ്ഥാന നഗരിയിൽ ഗുരുവിന്റെ സമാധി ദിനത്തിൽ തന്നെ പ്രതിമ അനാശ്ചാദനം ചെയ്യാൻ കഴിഞ്ഞത് നാം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യണം. ഗുരുവിന്റെ ശദാബ്ദി സ്മാരകമായാണ് […]
മാറ്റമില്ല; എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മെയ് 26 മുതല്‍
പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടക്കും സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി. മെയ് 26 മുതല്‍ 30 വരെ നേരത്തെ നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷകള്‍ സംഘടിപ്പിക്കാന്‍ നേരത്തെ കേന്ദ്ര തടസ്സമുണ്ടായിരുന്നതായും ഇപ്പോള്‍ അനുമതി ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോട്ടയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവം: മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു
കോട്ടയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മെഡിക്കൽ കോളജിനെതിരെയും രണ്ട് സ്വകാര്യ ആശുപത്രികൾക്കെതിരെയും ആണ് കേസ്. മരിച്ച ഇടുക്കി കട്ടപ്പന സ്വദേശി ജേക്കബ് തോമസിന്റെ മകൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഐ.പി.സി 304 ചുമത്തിയ സാഹചര്യത്തിലാണ് ഡി.വൈ.എസ്.പിക്ക് അന്വേഷണ ചുമതല നല്‍കിയത്. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വീഴ്ചയെക്കുറിച്ച് അന്വേഷിക്കും. ഇന്നലെ രാവിലെ 10 മണിയോടെയാണ് കട്ടപ്പനയിലെ ആശുപത്രിയില്‍ നിന്നും ജേക്കബ് തോമസിനെ കോട്ടയത്തേക്ക് കൊണ്ടുവന്നത്. കടുത്ത […]