Kerala

സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാനയിറങ്ങി

സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാനയിറങ്ങി. ഇരുളം ഫോറസ്റ്റ് സെക്ഷനിലെ വനഭാഗത്ത് നിന്നാണ് കാട്ടാനയെത്തിയത്. ആനയെ വനപാലകരും നാട്ടുകാരും ചേർന്ന് കാട്ടിലേക്ക് തുരത്തി പുലർച്ചെ 2 മണിയോടെയാണ് സംഭവം.

റേഡിയോ കോളർ (കർണാടക അല്ലെങ്കിൽ തമിഴ്നാട് ) ഘടിപ്പിച്ചതാണ് കാട്ടാന
.ടൗണിൽ മെയിൻ റോഡിലക്ക് എത്തിയ കാട്ടാന നഗരസഭ ഓഫിസിന് സമീപമുള്ള ജയ പാർക്കിങ് ഗ്രൗണ്ടിലുമെത്തി.കല്ലൂർ ടൗണിലും ഇന്നലെ കാട്ടാനയെത്തി.ബത്തേരിയിൽ ഇറങ്ങിയത് ഡിസംബർ മാസം തമിഴ്നാട് ഗൂഡല്ലൂരിൽ നിന്ന് വനംവകുപ്പ് പിടികൂടി കാട്ടിലേക്ക് വിട്ട കാട്ടാന പിഎം 2 എന്നാണ് പേരിട്ടിരിക്കുന്നത്.

ഗൂഡല്ലൂരിൽ രണ്ടാളുകളെ കൊന്ന കാട്ടാന 50 ലധികം വീടുകളും തകർത്തിരുന്നു. ബത്തേരി നഗരത്തിൽ കാട്ടാനയിറങ്ങിയ സംഭവം. പാലക്കാട് പിടി 7 നെ പിടികൂടാൻ പോയ ദൗത്യ സംഘത്തിലെ 12 പേരെ വയനാട്ടിലേക്ക് തിരികെ വിളിച്ചുചീഫ് വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബത്തേരി എത്തുക.