കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട. 59 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീന് (29) ആണ് പിടിയിലായത്. ഒരു കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.
Related News
കൊച്ചിയിൽ ഇന്നലെ പെയ്തത് ആസിഡ് മഴയെന്ന് വിദഗ്ധർ; സ്ഥിരീകരിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചിയിൽ ഇന്നലെ പെയ്തത് ആസിഡ് മഴയെന്ന് വിദഗ്ധർ. തുടക്കത്തിൽ പെയ്ത മഴത്തുള്ളികളിൽ സൽഫ്യൂരിക് ആസിഡിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയെന്ന് ശാസ്ത്രനിരീക്ഷകൻ രാജഗോപാൽ കമ്മത്ത് പറഞ്ഞു. എന്നാൽ ആസിഡ് മഴ പെയ്തുവെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. ശേഖരിച്ച മഴത്തുള്ളികളുടെ വിശദമായ പരിശോധന നടത്തിയ ശേഷമാകും ഇക്കാര്യം സ്ഥിരീകരിക്കുക. ബ്രഹ്മപുരം തീപിടുത്തത്തിനു ശേഷമുള്ള ആദ്യമഴ സൂക്ഷിക്കണം എന്ന മുന്നറിയിപ്പ് നേരത്തെ മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയിരുന്നു. കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരസൂചിക ഏറ്റവും മോശം നിലയിൽ എത്തിയിരുന്നു. […]
എറണാകുളത്ത് കന്യാസ്ത്രീ പാറമടയിൽ മരിച്ച നിലയിൽ
മഠത്തിന് സമീപത്തുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത് എറണാകുളം വാഴക്കാലയിൽ കന്യാസ്ത്രീ പാറമടയിൽ വീണ് മരിച്ച നിലയിൽ. സിസ്റ്റർ ജസീന തോമസിനെയാണ് (45) മരിച്ച നിലയിൽ കണ്ടെത്തിയത്. മഠത്തിന് സമീപത്തുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ കാണാനില്ലായിരുന്നു.
”വേലിയിലിരിന്ന പാമ്പിനെ ഐസക് എടുത്ത് തോളിലിട്ടു” – വി.ഡി സതീശന്
ധനമന്ത്രി തോമസ് ഐസകിനെ പരിഹസിച്ച് വി.ഡി സതീശന് എം.എല്‍.എ. നിയമസഭയിൽ വെയ്ക്കാത്ത സി.എ.ജി റിപ്പോർട്ടിന്മേൽ ഇ.ഡി അന്വേഷണം നടത്തുന്നത് അവകാശ ലംഘനമാണെന്ന് പറഞ്ഞ തോമസ് ഐസക് നിയമസഭയിൽ വയ്ക്കാത്ത സി.എ.ജി റിപ്പോർട്ട് ചോർത്തി പത്രസമ്മേളനം നടത്തി. ഇതിന് ഐസകിനെ എന്ത് പേരിട്ട് വിളിക്കുമെന്ന് വി.ഡി സതീശന് ചോദിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വി.ഡി സതീശന് ഇക്കാര്യം പറഞ്ഞത്. ”ധനകാര്യ മന്ത്രി പുലിവാലു പിടിച്ചോ? നിയമസഭയിൽ വയ്ക്കാത്ത സിഎജി റിപ്പോർട്ടിന്മേൽ ഇഡി അന്വേഷണം നടത്തുന്നത് അവകാശ ലംഘനമാണെന്ന് തോമസ് […]