ഭാരതത്തിന്റെ തനതു കലാരൂപമായ, ആന്ധ്ര പ്രദേശിൽ പിറവി കൊണ്ട കുച്ചിപ്പുടി 3 വയസ്സ് മുതൽ പഠിച്ചും സ്റ്റേജ് ഷോകൾ അവതരിപ്പിച്ചും വേറിട്ട് നിൽക്കുകയാണ് കോട്ടയം രാമപുരം, സെന്റ് അഗസ്റ്റിൻ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ശ്യാംജിത്ത് സജീവ്. ശ്യാംജിത്തിൻ്റെ അമ്മയും മുത്തശ്ശിയും നൃത്താധ്യാപികമാരാണ്. നൃത്താധ്യാപികയായ അമ്മ സജിമോൾ സജീവ് ആണ് ശ്യാം ജിത്തിന്റെ ഗുരു. മകന്റെ മേക്കപ്പ് ആർട്ടിസ്റ്റും അമ്മ തന്നെ. രാമപുരത്ത് നൃത്ത സംഗീത വിദ്യാലയം നടത്തുകയാണ് സജിമോൾ.
2019ൽ കാസർഗോഡ്, കാഞ്ഞങ്ങാട് നടന്ന സംസ്ഥാന കലോത്സവത്തിൽ കുച്ചിപ്പുടിക്കും ഭരതനാട്യത്തിനും എ ഗ്രേഡ് നേടിയ മിടുക്കനാണ് ശ്യാംജിത്ത്. കലയെ നെഞ്ചോട് ചേർത്ത് നിർത്തുന്ന ശ്യാംരാജിന് എഞ്ചിനീയർ ആകണം എന്നാണ് ആഗ്രഹം. ഭാര്യയുടെയും മകന്റെയും കലാജീവിതത്തിന് എല്ലാ പിന്തുണയും നൽകി വാച്ച് മെക്കാനിക്കായ സജീവൻ വിഎസും കൂടെയുണ്ട്.