തൃശൂർ നഗരത്തിൽ സ്ഥാപിച്ചിരുന്ന കമാനം ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണ് ഓട്ടോ ഡ്രൈവറടക്കം രണ്ടുപേർക്ക് പരുക്കേറ്റു. കോർപ്പറേഷൻ കെട്ടിടത്തിന് മുൻവശം സ്ഥാപിച്ച ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായിട്ടുള്ള കമാനമാണ് തകർന്നു വീണത്. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. പരുക്കേറ്റവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related News
കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചിയിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. നഗരത്തിന്റെ പല ഭാഗങ്ങളിലും നടപ്പാതകൾ തകർന്നു കിടക്കുന്ന വിഷയവും കോടതി പരിശോധിക്കും. പശ വച്ച് ഒട്ടിച്ചാണോ റോഡ് നിർമിച്ചതെന്ന് നേരത്തെ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. റോഡുകളും, നടപ്പാതകളും നന്നാക്കണമെന്ന നിർദേശം എത്രത്തോളം നടപ്പാക്കിയെന്നും കോടതി ഇന്ന് പരിശോധിക്കും.
‘ശബരിമല അയപ്പനുണ്ട് സ്വന്തമായി പിൻ കോഡും സീലും’; പ്രൗഢി കുറയാതെ ശബരിമല പോസ്റ്റ് ഓഫീസ്; പ്രവർത്തനം 78 ദിവസം
ഇന്ത്യൻ രാഷ്ട്രപതി കഴിഞ്ഞാൽ രാജ്യത്ത് സ്വന്തമായി തപാൽ പിൻ കോഡുള്ളത് ശബരിമല അയപ്പനാണെന്ന് പറയാം. നിരവധി പ്രത്യേകതകളുള്ള പോസ്റ്റ് ഓഫീസാണ് ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ്. ആശയ വിനിമയരംഗം ഹൈടെക്ക് ആയ കാലത്ത് സന്നിധാനത്തെ പോസ്റ്റ് ഓഫീസിന്റെ പ്രൗഢിക്ക് ഒരു കുറവും വന്നിട്ടില്ല. മണ്ഡലകാലത്തും വിഷുവിനുമായി ആകെ 78 ദിവസം പോസ്റ്റ് ഓഫീസ് പ്രവർത്തിക്കും. സ്വാമി അയ്യപ്പൻ സന്നിധാനം പി ഓ ‘689713’ എന്നതാണ് സന്നിധാനത്തെ വിലാസം. അയ്യപ്പസ്വാമിക്ക് വിവാഹ ക്ഷണക്കത്ത്, ഗൃഹപ്രവേശന ക്ഷണം, നന്ദി അറിയിപ്പ് […]
ഫാനി ചുഴലിക്കാറ്റ്: കേരളത്തില്‍ മഴയ്ക്കും കാറ്റിനും സാധ്യത
സമുദ്രത്തില്‍ രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാലകളുണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കടലില്‍ മീന്‍ പ്[ഇടിക്കാന്‍ പോയവരോട് തിരികെവരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ലയെങ്കിലും കേരളത്തില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിച്ചു. ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ കനത്തമഴയും പെയ്യാം. ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ഇതിനെ ‘ഫാനി’ എന്ന് വിളിക്കും. ബംഗ്ലാദേശാണ് […]