കായംകുളം എവൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു. ഏവൂർ ഉള്ളിട്ട പുഞ്ചക്ക് സമീപം കുരുവാത്തല ശങ്കരപ്പിള്ളയുടെ വീടിൻറെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്.
മുഖംമൂടി ധരിച്ചയാൾ ബൈക്ക് തീ വച്ച് നശിപ്പിക്കുന്നതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
Related News
കണ്ണൂരിൽ യു.ഡി.എഫിന് വിജയം സുനിശ്ചിതമെന്ന് കെ സുധാകരൻ
കണ്ണൂരിൽ യു.ഡി.എഫിന് വിജയം സുനിശ്ചിതമെന്ന് കെ.സുധാകരൻ. പരമ്പരാഗത ഇടത്പക്ഷ വോട്ടുകൾ അടക്കം ഇത്തവണ യു.ഡി.എഫിന് അനുകൂലമായി പോൾ ചെയ്യപ്പെട്ടു. ശബരിമല വിഷയത്തിൽ താൻ സ്വീകരിച്ച നിലപാടുകൾ തെരഞ്ഞെടുപ്പിൽ നിർണായകമായി. എക്സിറ്റ് പോളുകളെ പൂർണമായി വിശ്വാസത്തിലെടുക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.
കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; നാളെ 6 ജില്ലകളിൽ യെല്ലോ അലേർട്ട്
തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഡിസംബർ 8 ,9 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ടും നാളെ 6 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കേരളത്തിൽ അടുത്ത 3 ദിവസം […]
ഗവര്‍ണര്‍ പദവിയുടെ ഔന്നത്യം മനസ്സിലാക്കണമെന്ന് ചെന്നിത്തല
പൌരത്വ നിയമഭേദഗതിയെ എതിര്‍ത്ത് നടന്ന ചര്‍ച്ചയില്‍ പൊലീസിനേയും ഗവര്‍ണറേയും വിമര്‍ശിച്ച് പ്രതിപക്ഷം. ഗവര്‍ണര്‍ പദവിയുടെ ഔന്നത്യം മനസ്സിലാക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.പൌരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം നടത്തുന്നവരെ പൊലീസ് നേരിടുന്ന രീതിയെ എം.കെ മുനീറും വിമര്‍ശിച്ചു. പൌരത്വം നിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ഭരണ,പ്രതിപക്ഷ അംഗങ്ങള്‍ പിന്തുണച്ചു. എതിര്‍ത്തത് ഒ.രാജഗോപാല്‍ മാത്രം. നിയമത്തെ പിന്തുണച്ച് പരസ്യമായ രാഷ്ടരീയ പ്രതികരണം നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം വിമര്‍ശിച്ചു.വഹിക്കുന്ന പദവിയുടെ ഔന്നത്യം ഗവര്‍ണര്‍ മനസ്സിലാക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഷാഫി […]