ഝാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസിനെയും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന ശിപാർശയിൽ ഉറച്ച് സുപ്രീം കോടതി കൊളീജിയം. സീനിയോറിറ്റിക്ക് അല്ല മികവിനാണ് മുൻതൂക്കം നല്‍കേണ്ടതെന്നും കൊളിജിയം വ്യക്തമാക്കി. ഇരുവരുടെയും നിയമന ശിപാർശ ഫയൽ കേന്ദ്രസർക്കാരിന് വീണ്ടുമയച്ചു. നിയമന ശിപാർശ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ഫയൽ നേരത്തെ മടക്കിയിരുന്നു.
Related News
താൽക്കാലികമായി അക്കൗണ്ടുകൾ ഉപയോഗിക്കാം, കോൺഗ്രസിനെതിരായ നടപടിയിൽ രാഷ്ട്രീയമില്ല; ആദായനികുതി വകുപ്പ്
കോൺഗ്രസിനെതിരായ നടപടിയിൽ രാഷ്ട്രീയമില്ലെന്ന് ആദായനികുതി വകുപ്പ്.അഞ്ചു വർഷത്തിനു മുമ്പ് റിട്ടേൺ സമർപ്പിക്കുന്നതിൽ കോൺഗ്രസ് കാലതാമസം വരുത്തി തുടങ്ങിയിരുന്നു ആദായനികുതി നിയമങ്ങൾ കോൺഗ്രസിനായി മാത്രം ഭേദഗതി ചെയ്യാൻ സാധിക്കില്ല.താൽക്കാലികമായി അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. നിശ്ചിത ദിവസത്തിനുള്ളിൽ വിവരങ്ങൾ കോൺഗ്രസ് സമർപ്പിച്ച മതിയാകൂവെന്നും കൃത്യമായ സാമ്പത്തിക വിവരങ്ങളുടെ കണക്കുകൾ നൽകില്ലെന്ന നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ആസന്നമായി നില്ക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ജനാധിപത്യം മരവിപ്പിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ബാങ്ക് […]
ശബരിമല മണ്ഡലകാലത്തിന് സമാപനം
നാൽപത്തിയൊന്ന് ദിവസം നീണ്ടു നിന്ന മണ്ഡലകാലത്ത് വലിയ ഭക്തജനതിരക്കാണ് ശബരിമലയിൽ ഉണ്ടായത്.കഴിഞ്ഞ വർഷത്തെക്കാൾ ദേവസ്വം ബോർഡിന് വരുമാനത്തിലും വർദ്ധനവുണ്ടായി. യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സംഘർഷ ഭരിതമായിരുന്നു കഴിഞ്ഞ വർഷം ശബരിമല എന്നാൽ ഇത്തവണ നട തുറന്ന നവംബർ 16 മുതലുള്ള മണ്ഡല കാലം തീർത്തും ശാന്തമായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ കൂടുതൽ തീർത്ഥാടകർ ശബരിമലയിൽ എത്തി. യുവതി പ്രവേശന വിധിയിലുള്ള പുനപരിശോധന ഹരജികൾ വിശാല ബഞ്ചിനു വിട്ടതോടെ അന്തിമ വിധി വരുന്ന വരെ യുവതി […]
കൂടത്തായ് കേസ്; മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധനക്കായി വിദേശത്തേക്ക് അയക്കില്ല
കൂടത്തായി കേസിലെ മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധനക്കായി വിദേശത്തേക്ക് അയക്കില്ല .ഐ.സി.ടി വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.പരിശോധന ഫലം കിട്ടാന്‍ വൈകുമെന്ന കാര്യവും ചൂണ്ടിക്കാണിക്കുന്നുണ്ട്.സാമ്പിളുകള്‍ തിരുവനന്തപുരം,തൃശ്ശൂര്‍,കണ്ണൂര്‍ ലാബുകളിലേക്കായി അയക്കും. കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.ആല്ഫൈന് വധക്കേസില്‍ കൂടി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.അതേസമയം ഷാജുവിനോടും പിതാവ് സഖറിയാസിനോടും പുലിക്കയം വിട്ട് പോകരുതെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. സിലി വധക്കേസിലെ […]