മൂന്നാറിൽ കാട്ടാനകൾക്ക് രോഗ ബാധ. ഇതേതുടർന്ന് 10 ദിവസത്തിനിടെ മൂന്ന് ആനകുട്ടികൾ ചരിഞ്ഞു. മരണ കാരണം ഹെർപീസ് രോഗ ബാധയെന്ന് സംശയം. കുട്ടിയാനകളിൽ കാണപ്പെടുന്ന വൈറസ് രോഗമാണ് ഹെർപീസ്. സംഭവത്തിൽ വനം വകുപ്പ് വിശദമായ പരിശോധന ആരംഭിച്ചു. മാട്ടുപെട്ടി മേഖലയിലെ ആനകളിലാണ് രോഗ ബാധ സംശയിക്കുന്നത്.
Related News
കെവിന് കേസില്‍ വിധി ഇന്ന്
കേരളത്തെ നടുക്കിയ കെവിന് കൊലപാതക കേസില്‍ വിധി ഇന്ന്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. 18ാം തിയതി പറയാനിരുന്ന വിധി ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. മൂന്ന് മാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറയുന്നത്. കോട്ടയം നട്ടാശേരി സ്വദേശിയായ കെവിനെ ദുരഭിമാനത്തിന്റെ പേരില്‍ നീനുവിന്റെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ചാലിയക്കരയിലെ പുഴയില്‍ മുക്കി കൊന്നുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. മൂന്ന് മാസം നീണ്ട വിചാരണ വേളയില്‍ ഇത് തെളിയിക്കാന്‍ 240 […]
ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: കൂടുതല്‍ ചര്‍ച്ച നടത്താതിരുന്നത് വലിയ അപരാധമെന്ന് മുല്ലപ്പള്ളി
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ ചര്‍ച്ച നടത്താതിരുന്നത് വലിയ അപരാധമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. റിപ്പോര്‍ട്ടില്‍ തെറ്റുണ്ടെങ്കില്‍ നിരാകരിക്കണം. ശരിയുണ്ടെങ്കില്‍ സ്വീകരിക്കണം. ഗാഡ്ഗിലിനെതിരെ അന്നും ഇന്നും കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടില്ല. റിപ്പോര്‍ട്ട് നടപ്പാക്കാത്തതില്‍ കഴിഞ്ഞ സര്‍ക്കാരിനെ അടച്ചാക്ഷേപിക്കുന്നതിനെ പിന്തുണക്കുന്നില്ലെന്നും മുല്ലപ്പള്ളി മീഡിയവണിനോട് പറഞ്ഞു.
ഓണ്‍ലൈനില്‍ വാങ്ങിയ മൈക്ക് പൊട്ടിത്തെറിച്ചു; പാലക്കാട് ആറുവയസുകാരിക്ക് പരുക്ക്
പാലക്കാട് കല്ലടിക്കോട് ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്കേറ്റു. ഓണ്‍ലൈനില്‍ അറുനൂറ് രൂപയ്ക്ക് വാങ്ങിയ ബൈക്കാണ് പൊട്ടിത്തെറിച്ചത്. നിര്‍മാണ കമ്പനി ഏതാണെന്ന് വ്യക്തമല്ലാത്തതിനാല്‍ പരാതി നല്കാന് കഴിയുന്നില്ലെന്ന് കുടുംബം പറഞ്ഞു. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സയാണ് പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ചത്. കുട്ടി കരോക്കെ പാടുന്നത് സ്വയം മൊബൈലില്‍ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്കില്‍ നിന്നുള്ള ശബ്ദം നിന്നുപോവുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ചൈനീസ് നിര്‍മിത മൈക്ക് എന്നല്ലാതെ നിര്‍മാണ കമ്പനിയുടെ പേര് […]