ഇടക്കൊച്ചിയിൽ പട്ടാപ്പകൽ വീട് കുത്തിതുറന്ന് 20 പവൻ മോഷ്ടിച്ചു. ഇടക്കൊച്ചി ഗ്രീൻ വില്ലയിൽ കാൻസൻ മെൻ്റസ് എന്നായാളുടെ വീട്ടിലാണ് മോഷണം നടന്നത്. വൈകിട്ട് അഞ്ച് മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പതിനായിരം രൂപയും മോഷണം പോയി. ബാങ്ക് ലോക്കറിലായിരുന്ന സ്വർണം കഴിഞ്ഞ ദിവസമാണ് വീട്ടിൽ എത്തിച്ചത്.
Related News
സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ല; മന്ത്രി ആർ ബിന്ദു
സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി ആർ ബിന്ദു. ആവശ്യമുള്ള ഘട്ടത്തിൽ പണം ലഭ്യമാക്കാനുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഇന്നലെ മരിച്ച ഫിലോമിനയ്ക്കും ആവശ്യമായ തുക നൽകിയെന്നാണ് അറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. അതേസമയം നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനാൽ മികച്ച ചികിത്സ ലഭിക്കാതെ വയോധിക മരിച്ച സംഭവത്തിൽ കരുവന്നൂർ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാണ്. ഇതിനിടെ കരുവന്നൂർ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിക്ഷേപകയുടെ മരണം സംബന്ധിച്ച് […]
ട്രാന്സ്ജെന്ഡേഴ്സിനോടുള്ള അവഗണന തുടരുന്നു; ലിംഗമാറ്റ ശസ്ത്രക്രിയാ സൗകര്യം വാഗ്ദാനത്തിലൊതുങ്ങി
സംസ്ഥാനത്ത് ട്രാന്സ്ജെന്ഡേഴ്സിനോടുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ അവഗണന തുടരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ലിംഗമാറ്റ ശസ്ത്രക്രിയാ സൗകര്യം ഒരുക്കുമെന്ന വാഗ്ദാനം ഇതുവരെയും നടപ്പായില്ല. ശസ്ത്രക്രിയയ്ക്കുശേഷം ലഭിക്കേണ്ട ആനുകൂല്യം സര്‍ക്കാര്‍ കൃത്യമായി നല്‍കുന്നില്ലെന്നാണ് പരാതി. തുടര്‍ ചികിത്സ കൃത്യമായി ലഭിക്കാത്തതില്‍ പ്രതിസന്ധിയെന്നും ട്രാന്‍സ്ജെന്‍ഡേഴ്സ് പറയുന്നു. ശസ്ത്രക്രിയക്കായി സ്വകാര്യ ആശുപത്രികളുടെ സാമ്പത്തിക ചൂഷണം തുടരുകയാണെന്നാണ് പരാതി. ട്രാന്‍സ്ജെന്‍ഡേഴ്സിനുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും വിഷയത്തില്‍ ആരോഗ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും തുടര്‍ നടപടികളുണ്ടായിട്ടില്ലെന്നും ആരോപണമുയരുന്നു. നേരത്തേ സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രോട്ടോക്കോള്‍ തയ്യാറാക്കുമെന്നും ഇതിനായി നിയോഗിച്ച […]
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മലപ്പുറത്ത് കൊവിഡ് ബാധിതന് കുഴഞ്ഞു വീണ് മരിച്ചു
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മരിച്ചത് മലപ്പുറം തിരൂർ പുറത്തൂർ സ്വദേശിയായ അബ്ദുൾ ഖാദറാണ്. 69 വയസായിരുന്നു. മരണശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബംഗളൂരുവിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കുഴഞ്ഞുവീണാണ് മരണം. പുറത്തൂരിലെ വീട്ടിലായിരുന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. വീട്ടിൽ ക്വാറന്റീനിലിരിക്കുന്നതിനിടെ പനി ബാധിക്കുകയും ആരോഗ്യനില ഗുരുതരമാകുകയുമായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.