പൂനെയിലെ ഉരുളി ദേവാച്ചി ഗ്രാമത്തിലെ വസ്ത്ര സംഭരണശാലക്ക് തീ പിടിച്ച് അഞ്ച് പേര് മരിച്ചു. ഇന്ന് രാവിലെയാണ് തീ പിടുത്തം ഉണ്ടായത്. നാല് അഗ്നിശമനസേനാ വ്യൂഹങ്ങള്‍ സ്ഥലതെത്തി തീ അണക്കാനുള്ള നടപടികള്‍ തുടങ്ങി. മരണ സംഖ്യ ഉയരാനാണ് സാധ്യത. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Related News
കൊച്ചിയില്‍ സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
മെട്രോ നഗരമായ കൊച്ചിയില്‍ സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സിറ്റി പൊലീസ് വെബ്സൈറ്റിലെ കണക്ക് പ്രകാരം നാല് വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2018ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 1036 കേസുകളാണ്. 2011 മുതല്‍ 2018 വരെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കൊച്ചിയില്‍ സ്ത്രീകള്‍ അത്ര സുരക്ഷിതരല്ല എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആകെ 1036 കേസുകളാണ് 2018ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. […]
വീരേന്ദ്രകുമാറും പി ജയരാജനും കൂടിക്കാഴ്ച നടത്തി
ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.പി വീരേന്ദ്രകുമാറും പി ജയരാജനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. വീരേന്ദ്രകുമാറിന്റെ കോഴിക്കോടുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്, എളമരം കരീം എന്നിവരും ജയരാജനൊപ്പമുണ്ടായിരുന്നു.
കര്‍ണാടകയില്‍ ജെ.ഡി.എസ് – കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വിപുലീകരിച്ചു
കര്‍ണാടകയിലെ ജെ.ഡി.എസ് – കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വിപുലീകരിച്ചു. ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് രണ്ട് മന്ത്രിമാര്‍ ബംഗളുരുവിലെ രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. സര്‍ക്കാറിന് നിലനില്പ് ഭീഷണി ഒഴിവാക്കാന്‍ മുന്‍പ് പിന്തുണ നല്‍കിയിരുന്ന സ്വതന്ത്രരായ ഹാവേരി എം.എല്‍.എ ആര്. ശങ്കര്‍, മല്‍ബഗല്‍ എം.എല്‍.എ എച്ച്. നാഗേഷ് എന്നിവരെയാണ് മന്ത്രിമാരാക്കിയത്. ഒഴിവുള്ള മൂന്ന് മന്ത്രിസ്ഥാനങ്ങളില്‍ രണ്ടെണ്ണം ജെ.ഡി.എസിനും ഒന്ന് കോണ്‍ഗ്രസിനും അവകാശപ്പെട്ടതാണ്