ഡൽഹി വികാസ്പുരിയിൽ ബൻ തീപിടുത്തം. വികാസ്പുരിയിലെ ഡിഡിഎ ലാൽ മാർക്കറ്റിലാണ് രാവിലെ 5.50ഓടെ തീപിടുത്തം ഉണ്ടായത്. 18 ഫയർ എഞ്ചിനുകൾ തീയണയ്ക്കാൻ ശ്രമിക്കുകയാണ്. ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.
Related News
വിധിയിൽ തൃപ്തിയില്ല, സമാധാനം പുലർത്തുക: മുസ്ലിം പേഴ്സണൽ ലോ ബോർഡ്
ബാബരി കേസിൽ സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന്റെ വിധിയിൽ തൃപ്തരല്ലെന്നും നീതി ലഭിച്ചുവെന്ന് കരുതുന്നില്ലെന്നും മുസ്ലിം പേഴ്സണൽ ലോ ബോർഡ്. ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റിയും അഭിഭാഷകരും യോഗം ചേർന്ന് റിവ്യൂ ഹരജി നൽകുന്നതടക്കമുള്ള ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും സമാധാനം പുലർത്താൻ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെടുന്നതായും ലോ ബോർഡ് അഭിഭാഷകൻ സഫർയാബ് ജീലാനി മാധ്യമങ്ങളോട് പറഞ്ഞു. കോടതിയുടെ കണ്ടെത്തൽ നീതിയാണെന്ന് കരുതുന്നില്ല. പക്ഷേ, വിധിയെ ബഹുമാനിക്കുന്നു. ജഡ്ജിമാരുടെ തീരുമാനത്തിൽ പിഴവുകൾ സംഭവിക്കാമെന്നും റിവ്യൂ നൽകുക എന്നത് അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. […]
ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തനം ബാധ കയറിയ പോലെ; പ്രവര്‍ത്തകര്‍ നിരാശയിലെന്ന് പി.പി മുകുന്ദന്
പി.എസ് ശ്രീധരന് പിള്ളക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്. ബാധ കയറിയതുപോലെയാണ് ശ്രീധരന്‍പിള്ളയുടെ ചില സമയങ്ങളിലെ പ്രവര്‍ത്തനം. ടോം വടക്കനെ പോലുള്ളവരുടെ വരവ് വലിയ ആഘോഷമാക്കേണ്ട കാര്യമില്ലെന്നും മുകുന്ദന് മീഡിയവണിനോട് പറഞ്ഞു. യു.ഡി.എഫും എല്‍.ഡി.എഫും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിട്ടും ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ സാധിക്കാത്തത് നേതൃത്വത്തിന്റെ അപചയമാണ്. പി.എസ് ശ്രീധരന് പിള്ളയുടെ പ്രവര്‍ത്തനരീതി മാറ്റേണ്ട സമയമായെന്നും പി.പി മുകുന്ദന് പറഞ്ഞു. നേതാക്കള്‍ സ്വയം മണ്ഡലം തീരുമാനിക്കുന്ന രീതി ശരിയല്ല. ടോം വടക്കനെപ്പോലെയുള്ളവര്‍ കുറച്ച് കാലം […]
ബാബരി കേസിലെ ചരിത്രവിധി വരാന്‍ ഇനി ഒരു മാസം
ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസിലെ ചരിത്ര വിധി പുറത്തുവരാന്‍ ഇനി ഒരു മാസത്തെ കാത്തിരിപ്പ്. വിധി പുറപ്പെടുവിക്കുന്നതോടെ ഒന്നര പതിറ്റാണ്ട് കാലം പഴക്കമുള്ള പ്രശ്നത്തിനാണ് കുരുക്കഴിയുന്നത്. അടുത്ത മാസം വിരമിക്കാനിരിക്കെ നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പുറപ്പെടുവിക്കുന്ന നിര്‍ണായക വിധി പ്രസ്താവം കൂടിയാകുമത്. 1992 ഡിസംബര്‍ ആറിനാണ് മതേതര ഇന്ത്യയുടെ ചരിത്രത്തിന് വിള്ളല്‍ വീഴ്ത്തി അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ശേഷം 27 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബാബരി ഭൂമിത്തര്‍ക്കവുമായി കേസില്‍ സുപ്രീംകോടതി […]