എറണാകുളം നോർത്ത് പറവൂരിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു. പറവൂർ ഭാഗത്ത് നിന്നും ആലുവ ഭാഗത്തേയ്ക്ക് പോയ കാറിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കാറിന്റെ മുൻ വശത്ത് ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല.
Related News
നടിയെ അക്രമിച്ച കേസിൽ ഇന്നും സാക്ഷി വിസ്താരം തുടരും
കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ ഇന്നും സാക്ഷി വിസ്താരം തുടരും. മുഖ്യപ്രതി പൾസർ സുനിയും സംഘവും താമസിച്ച തമ്മനത്തെ ഫ്ലാറ്റുമായി ബന്ധപ്പെട്ടവര്‍, സംഭവ ദിവസം രാത്രിയില്‍ പ്രതികളെ ഒരുമിച്ച് കണ്ടവര്‍ എന്നിവരെയാണ് ഇന്ന് വിസതരിക്കുന്നത്. ചലച്ചിത്ര താരങ്ങളായ ലാല്‍, രമ്യാ നമ്പീശൻ തുടങ്ങി പത്ത് പേരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. നിര്‍മാതാവ് ആന്റോ ജോസഫ്, പി.ടി തോമസ് എം.എല്‍.എ എന്നിവരെ കഴിഞ്ഞയാഴ്ച വിസ്തരിക്കാന്‍ നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ഇവരെ വിസതരിക്കേണ്ട പുതിയ തീയതി ഇന്ന് നിശ്ചയിക്കും. ഏപ്രില്‍ […]
വീണ വിജയന്റെ സ്ഥാപനം ജിഎസ്ടി അടച്ചോ? ചോദ്യത്തിന് മറുപടി നൽകാതെ ജിഎസ്ടി വകുപ്പ്, വിശദീകരണം ഇങ്ങനെ…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ സ്ഥാപനം ഐജിഎസ്ടി അടച്ചോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ ജിഎസ്ടി വകുപ്പ്. വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് മറുപടി നല്കാൻ കഴിയില്ലെന്നാണ് ജിഎസ്ടി വകുപ്പ് വിശദീകരണം നല്‍കിയത്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി. സ്ഥാപനം നികുതി അടച്ചോ ഇല്ലയോ എന്ന ചോദ്യത്തിനും മറുപടിയും നൽകുന്നില്ല. നികുതിപ്പണം സർക്കാരിന് കിട്ടിയോ എന്ന ചോദ്യത്തിനും മറുപടിയില്ല. ഐജിഎസ്ടിയിൽ മാത്യു കുഴൽനാടന്റെ പരാതിയിലെ അന്വേഷണവും എങ്ങുമെത്തിയില്ല. വീണ വിജയന്റെ സ്ഥാപനം സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ […]
ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി ജെബി മേത്തറിനെ നിയമിച്ചു. ആലുവ നഗരസഭാ വൈസ് ചെയര്‍പേഴ്സണാണ് ജെബി മേത്തര്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് നിയമനം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയും കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ് ജെബി മേത്തര്‍. ലതികാ സുഭാഷ് കോണ്‍ഗ്രസ് വിട്ടതോടെയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ ഒഴിവുവന്നത്. ലതികാ സുഭാഷിന്റെ രാജിക്കുശേഷം മാസങ്ങളോളം പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.