അട്ടപ്പാടിയിൽ ഒറ്റയാനിറങ്ങി. അട്ടപ്പടി ദോഡ്ഡുകട്ടി ഊരിന്റെ സമീപം ഇന്നലെ രാത്രിയാണ് ഒറ്റയാൻ ഇറങ്ങിയത്. രാത്രി 12.15 ഓടെ കൃഷിയിടത്തിലേക്ക് ഇറങ്ങിയ കാട്ടാന വനം വകുപ്പിന്റ വാഹനം ആക്രമിക്കാൻ ശ്രമിച്ചു. പുതൂർ ആർആർടി സ്ഥലത്തെത്തി ആനയെ തുരത്തി.
Related News
മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും നടത്തി
ആദിവാസി ഗോത്രമഹാസഭയുടെ ആഭിമുഖ്യത്തില്‍ വയനാട് മാനന്തവാടിയില്‍ മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും നടത്തി. മാനന്തവാടി നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു ഉദ്ഘാടനം ചെയ്തു. മുത്തങ്ങയിലെ പൊലീസ് വെടിവെപ്പിന്റെ പതിനാറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഗോത്ര മഹാസഭ മുത്തങ്ങ അനുസ്മരണവും ജോഗി രക്ഷസാക്ഷി ദിനാചരണവും സംഘടിപ്പിച്ചത്. ജോഗി സ്മൃതി മണ്ഡപത്തില്‍ ഗോത്രപൂജയും നടത്തിയ ശേഷമാണ് പരിപാടികള്‍ ആരംഭിച്ചത്. ഭൂമിക്കു വേണ്ടിയുള്ള സമരം തുടരുക തന്നെ ചെയ്യുമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന അദ്ധ്യക്ഷ സി.കെ.ജാനു […]
അടുത്ത സാമ്പത്തിക വര്‍ഷത്തിലെ കാര്‍ഷിക വായ്പയുടെ പലിശ സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കും
2019 – 20 വര്‍ഷത്തില്‍ കര്‍ഷകര്‍ എടുക്കുന്ന വായ്പയ്ക്ക് പലിശ ഈടാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍. പലിശ സര്‍ക്കാര്‍ വഹിക്കും. വര്‍ധിച്ച് വരുന്ന കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇടുക്കി പോലെയുള്ള ജില്ലകളില്‍ ജപ്തി നോട്ടീസ് അയക്കുന്നതിൽ നിന്ന് ബാങ്കുകൾ പിന്മാറണമെന്നും കൃഷിമന്ത്രി ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ബാങ്കുകളുടെ യോഗം വിളിച്ചു.
കോയമ്പത്തൂരിൽ ജോലി ചെയ്തിരുന്ന ഹോട്ടലിലെത്തി അരുൺ പണം വാങ്ങി മുങ്ങി; പ്രതിയെ പിടിക്കാനാവാതെ പൊലീസ്
സൈബർ ആക്രമണത്തെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ പ്രതിപ്പട്ടികയിലുള്ള അരുൺ വിദ്യാധരൻ കോയമ്പത്തൂരിൽ നിന്ന് പണം വാങ്ങിയെന്ന് പൊലീസ് കണ്ടെത്തി. മുമ്പ് ജോലി ചെയ്തിരുന്ന ഹോട്ടലിൽ നിന്ന് 5000 രൂപ വാങ്ങി അരുൺ മുങ്ങിയെന്നാണ് കണ്ടെത്തൽ. ആതിരയുടെ മരണത്തിന് ശേഷമാണ് അരുൺ ഹോട്ടലിൽ എത്തിയത്. സൈബർ അധിക്ഷേപത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയെ പിടിക്കാനാവാതെ പൊലീസ്. അരുൺ വിദ്യാധരൻ കേരളം വിട്ടിട്ട് അഞ്ച് ദിവസമായെങ്കിലും പ്രതിയെ കുറിച്ച് പൊലീസിന് ഒരു സൂചനയും ഇതുവരെ […]