പരുക്കേറ്റ ഇന്ത്യൻ നായകൻ രോഹിത് ശർമയും നവ്ദീപ് സെയ്നിയും ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്ന് പുറത്ത്. രോഹിതിൻ്റെ തള്ളവിരലിനു പരുക്കേറ്റപ്പോൾ സെയ്നിയുടെ വയറിനു പേശീവലിവാണ്. ഡിസംബർ 22ന് ആരംഭിക്കുന്ന ടെസ്റ്റിൽ കെഎൽ രാഹുൽ തന്നെ ഇന്ത്യയെ നയിക്കും. ആദ്യ ടെസ്റ്റിൽ ഇന്ത്യ വൻ വിജയം നേടിയിരുന്നു.
Related News
അന്താരാഷ്ട്ര ഫുട്ബോൾ മാമാങ്കത്തിന് വീണ്ടും വേദിയായി ഇന്ത്യ; അണ്ടർ 17 വനിതാ ലോകകപ്പിന് ഇന്ന് തുടക്കം
അന്താരാഷ്ട്ര ഫുട്ബോൾ മാമാങ്കത്തിന് വീണ്ടും വേദിയായി ഇന്ത്യ. 17 വയസിന് താഴെയുളള പെൺകുട്ടികളുടെ ലോകകപ്പാണ് ഇന്ന് ആരംഭിക്കുന്നത്. ആതിഥേയരായ നമ്മൾ ഇന്ന് അമേരിക്കയെയാണ് നേരിടുന്നത്. കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കുമോടുവിലാണ് രാജ്യത്ത് വീണ്ടും കാൽപ്പന്താരവം വരുന്നത്. കൊവിഡ് പ്രതിസന്ധിയും, ഫിഫയുടെ വിലക്കും മറികടന്നാണ് ഇന്ന് അണ്ടർ 17 വനിതകളുടെ ലോകകപ്പിൽ പന്തുരുളുന്നത്. 16 ടീമുകൾ മൂന്ന് വേദികളിലായി ലോകകിരീടത്തിനായി മത്സരിക്കും. ബ്രസീലും അമേരിക്കയും അടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യയുളളത്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ വൈകീട്ട് 4.30ന് ബ്രസീൽ മോറോക്കോയെ നേരിടും. […]
എട്ട് ബാറ്റ്സ്മാന്മാര് തോറ്റിടത്ത്, മാതൃകയായി പുജാരയും(93) ഹനുമ വിഹാരിയും(101*)
പുജാരയും വിഹാരിയും ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് എല്ലാം പരാജയപ്പെട്ട ത്രിദിന പരിശീലന മത്സരത്തില്‍ ആദ്യദിനം ഇന്ത്യ 9ന് 263 എന്ന നിലയില്‍ അവസാനിപ്പിച്ചു. എട്ട് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരും ബാറ്റിംങില്‍ ഇരട്ടയക്കം കാണാതെ അവസാനിപ്പിച്ച മത്സരത്തില്‍ ഹനുമ വിഹാരിയുടെ(101*) അപരാജിത സെഞ്ചുറിയും പുജാരയുടെ(93) സെഞ്ചുറിക്കൊത്ത പ്രകടനവുമാണ് ഇന്ത്യയെ രക്ഷിച്ചത്. പുജാരയും വിഹാരിയും ഒത്തുചേരുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 38/4 എന്ന നിലയിലായിരുന്നു. ഇരുവരും ചേര്‍ന്ന് 195 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യന്‍ സ്കോര്‍ 233ലെത്തിച്ചു. പുജാര പുറത്തായതിന് പിന്നാലെയും വിക്കറ്റ് […]
ഒന്നിനും സമയമില്ല, ഇഷ്ടക്കേട് പരസ്യമാക്കി കോലി
കളിക്കാര്‍ക്ക് വിശ്രമിക്കാന്‍ പോലും അവസരം നല്‍കാതെ തുടര്‍ച്ചയായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര നാട്ടില്‍ കഴിഞ്ഞതിന് ശേഷം അഞ്ചാം ദിവസം ന്യൂസിലന്റിനെതിരെ കളിക്കാനിറങ്ങേണ്ടി വന്നതോടെയാണ് കോലി നീരസം പരസ്യമാക്കിയത്. ഇന്നു മുതലാണ് കിവീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കുക. ഏഴ് മണിക്കൂറോളം യാത്ര ചെയ്താണ് ന്യൂസിലന്റിലെത്തിയത്. കളിക്കാര്‍ക്ക് വേണ്ട വിശ്രമം ലഭിക്കുന്നില്ല. ഭാവിയിലെങ്കിലും ഇത്തരം കാര്യങ്ങള്‍ കണക്കിലെടുക്കണം. ഇവിടുത്തെ സാഹചര്യങ്ങളെക്കുറിച്ച് മനസിലാക്കാനുള്ള സാവകാശം പോലും ലഭിച്ചില്ലെന്നും കോലി പറഞ്ഞു. […]