അമ്പലപ്പുഴ പുറക്കാട് പടിഞ്ഞാറ് മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് പതിനാറാം വാർഡിൽ കായൽ തീരത്ത് വീട്ടിൽ ശിശുപാലൻ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9ന് പരാശക്തിയെന്ന വള്ളത്തിൽ കുഴഞ്ഞു വീണപ്പോൾ വള്ളത്തിൻ്റെ പടിയിൽ തലയിടിച്ചായിരുന്നു അപകടം ഉണ്ടായത്.
Related News
സംസ്ഥാനത്ത് ഇന്ന് 20,224 പേർക്ക് കൊവിഡ്, ടി പി ആർ 16.94 %, 99 മരണം
സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
80 ന്റെ നിറവില്‍ എ.കെ ആന്റണി
കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണിക്ക് ഇന്ന് 80 ആം പിറന്നാൾ. ജീവനായി കാണുന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക ദിനത്തിലാണ് പിറന്നാള്‍. ഇത്തവണയും ആഘോഷങ്ങൾ ഒഴിവാക്കി പതിവ് ദിനം പോലെ കടന്നുപോകാനാണ് എ.കെ ആന്റണിണിക്കിഷ്ടം. ജീവന് തുല്യം സ്നേഹിക്കുന്ന കോണ്‍ഗ്രസിന് 136 തികഞ്ഞപ്പോള്‍ വാക്കിലും മനസിലും കോണ്‍ഗ്രസിനെ നിറച്ച എ.കെ ആന്റണിക്ക് 80. അറയ്ക്കപ്പറമ്പിൽ കുര്യൻ പിള്ളയുടെയും ഏലിക്കുട്ടിയുടെയും മകനായി 1940 ഡിസംബർ 28ന് ജനനം. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് അങ്ങനെ പടിപടിയായി ആദർശ രാഷ്ട്രീയത്തിന്റെ പര്യായമായി […]
സ്വപ്ന സുരേഷ് ഒളിവിൽ തന്നെ; വല വിരിച്ച് കസ്റ്റംസ്
സ്വർണ്ണ കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷിനെ കസ്റ്റംസിന് ഇനിയും കണ്ടെത്താനായില്ല. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ലാറ്റിൽ കസ്റ്റംസ് വീണ്ടും പരിശോധന നടത്തി. യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സ്വപ്ന ഒളിവിൽ പോയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡിപ്ലോമാറ്റിക് ബാഗേജ് പരിശോധിക്കണമെന്ന് കസ്റ്റംസ് കോൺസുലേറ്റിനെ അറിയിച്ചപ്പോൾ തന്നെ സ്വപ്നാ സുരേഷ് അപകടം മണത്തിരുന്നു. ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചും നേരിട്ട് ഇടപെട്ടിട്ടും അത് ഒഴിവാക്കാനുമായില്ല. തനിക്കു നേരെയും അന്വേഷണം ഉണ്ടാകുമെന്ന് സ്വപ്ന അറിഞ്ഞത് കോൺസുലേറ്റിൽ നിന്നാകാമെന്നാണ് […]