ട്രെയിനിൽ നിന്ന് വീണ് രണ്ടു കൗമാരക്കാർക്ക് ദാരുണാന്ത്യം. തൃശൂർ കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ, സജ്ഞയ് എന്നിവരാണ് മരിച്ചത്. കൊച്ചിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കൊരട്ടിയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിലാണ് ഇവർ കയറിയത്.
Related News
അതിക്രമത്തിന് ശേഷം പ്രണയമാണെന്ന് പറയാൻ സമൂഹം തയാറാകരുത്; വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി
പാലാ സെന്റ് തോമസ് കോളജിലെ നിതിനയുടെ കൊലപാതകത്തിൽ പ്രതികരിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. പെണ്‍കുട്ടികൾക്കെതിരായ അക്രമ സംഭവങ്ങൾ ഗൗരവതരമെന്ന് പി സതീദേവി അഭിപ്രായപ്പെട്ടു. യുവാക്കളിൽ ഇത്തരം മാനസികാവസ്ഥ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ഗൗരവതരമായി പഠിക്കണം. അതിക്രമത്തിന് ശേഷം പ്രണയമാണെന്ന് പറയാൻ സമൂഹം തയാറാകരുതെന്നും ലോക്ഡൗൺ കാലയളവിൽ യുവാക്കളിൽ സ്വാർത്ഥബോധം ശക്തിപ്പെടുന്നുവെന്നും പി സതീദേവി ട്വൻറി ഫോറിനോട് പറഞ്ഞു . ട്വൻറി ഫോർ ‘എൻകൗണ്ടറി’ൽ ആയിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷയുടെ പ്രതികരണം. ഇതിനിടെ നിതിന മറ്റുള്ളവരുമായി […]
ബിജെപി പ്രചാരണ ഗാന വിവാദം: ഐടി സെല്‍ ചെയര്‍മാനെതിരെ സംസ്ഥാന നേതൃത്വം, നടപടിയുണ്ടാകില്ലെന്ന് ജാവദേക്കർ
ബിജെപി പ്രചാരണ ഗാന വിവാദത്തിൽ മാധ്യമങ്ങളെ വിമർശിച്ച് സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. പൊന്നാനിയിലേത് പ്രാദേശിക വീഴ്ച്ച. 2013 ലെ യുപിഎ സർക്കാരിനെതിരായ പ്രചാരണ ഗാനം അബദ്ധത്തിൽ പ്ലേ ആയതാണ്. ഇത്തരം പിഴവുകൾ പത്രങ്ങളിൽ നിത്യേന ഉണ്ടാകുന്നുണ്ട്. ബിജെപിക്കെതിരെ വാർത്ത നൽകുന്നതിന് മുമ്പ് യാഥാർത്ഥ്യം തേടണമെന്നും വിവാദത്തിൻ്റെ പേരിൽ ആർക്കെതിരെയും നടപടിയെടുക്കില്ലെന്നും ജാവഡേക്കർ അറിയിച്ചു. കേരള പദയാത്ര പാട്ടിലുണ്ടായ അമളിയില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഐടി […]
ശബരിമല സ്ത്രീ പ്രവേശം; സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഒരു പുരുഷന് കൂടി
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ ഒരു പുരുഷന് കൂടി. തമിഴ്നാട് വില്ലുപുരം സ്വദേശി ദേവശിഖാമണിയാണ് യുവതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. ദേവശിഖാമണി ശബരിമലയിലെത്തിയത് ഡിസംബര്‍ 17നാണെന്ന് സുഹൃത്ത് ബാലാജി മീഡിയവണിനോട് പറഞ്ഞു. അതേ സമയം ദര്‍ശനം നടത്തിയവരുടെ പേരും ഫോണ്‍ നമ്പരും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടത് വലിയതോതിലുള്ള സുരക്ഷ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിലിയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം ശബരിമലയില്‍ പ്രവേശിച്ച യുവതികളുടേതെന്ന് കാണിച്ചാണ് 51 പേരുടെ പട്ടിക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. […]