തിരുവനന്തപുരം വഴയിലയിൽ നടുറോഡിൽ വനിതാ സുഹൃത്തിനെ വെട്ടിക്കൊന്ന് യുവാവ്. രാവിലെ വഴയില ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്. വഴയില സ്വദേശി സിന്ധുവാണ് മരിച്ചത്. സുഹൃത്തും പങ്കാളിയുമായ രാകേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Related News
വിജയരാഘവന് ബി.ജെ.പി നേതാവിന്റെ സ്വരമാണെന്ന് കെ.പി.എ മജീദ്
ന്യൂനപക്ഷ വർഗീയതാണ് ഏറ്റവും തീവ്രവർഗീയതയെന്ന വിജയരാഘവന്റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ്. സി.പി.എമ്മിന്റേത് നയവ്യതിയാനമാണ്. ബോധപൂർവ്വമാണ് വിജയരാഘവൻ ഈ പ്രസ്താവന നടത്തിയത്. വിജയരാഘവന് ബി.ജെ.പി നേതാവിന്റെ സ്വരമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പിഎ മജീദ് പറഞ്ഞു. ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്നും ഒരു വർഗീയതയ്ക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാൻ കഴിയുമോ എന്നുമായിരുന്നു വിജയരാഘവന്റെ ഇന്നലത്തെ പ്രസ്താവന. വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്നലെ കോഴിക്കോട് മുക്കത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുവെയാണ് വിജയരാഘവന്റെ ഭാഗത്ത് […]
വർഗീയ ഫാസിസ്റ്റ് ശക്തികൾക്കുള്ള മറുപടിയാണ് ഉപതെരഞ്ഞെടുപ്പുകളുടെ ഫലമെന്ന് തുഷാർ ഗാന്ധി
വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കുള്ള മറുപടിയാണ് രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലമെന്ന് തുഷാർ ഗാന്ധി. ഫാസിസ്റ്റ് ശക്തികളെ രാജ്യത്ത് നിന്ന് തുരത്താൻ കോൺഗ്രസ് ഇനിയും മുന്നിട്ടിറങ്ങണം . വി.ഡി സവർക്കർക്ക് ഭാരതരത്ന പുരസ്കാരം നൽകണമെന്ന അണ്ണാ ഹസാരെയുടെ പ്രസ്താവന ജനശ്രദ്ധ കിട്ടാനെന്നും തുഷാർ ഗാന്ധി കൊച്ചിയിൽ പറഞ്ഞു. മഹാത്മ ഗാന്ധിയുടെ 150ആം ജന്മശതാബ്ദിയോട് അനുബന്ധിച്ച് എം.ഇ.എസ് കൊച്ചിയില്‍ നടത്തിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു തുഷാർ ഗാന്ധി. ഫാസിസം വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങള്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കുള്ള മറുപടിയാണ് […]
യു.ഡി.എഫ് വിട്ടുനില്‍ക്കും; കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കില്ല
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം തുടരുന്നു. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്നു. ഇതോടെ തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി. ജോസ് വിഭാഗവും ജോസഫ് വിഭാഗവും നിലപാടില്‍ ഉറച്ച് നിന്നതോടെ യു.ഡി.എഫ് കടുത്ത പ്രതിസന്ധിയിലാണ്. ഇരു വിഭാഗവും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് വിട്ട് നില്‍ക്കാനുള്ള തീരുമാനം യു.ഡി.എഫ് എടുത്തത്. യു.ഡി.എഫ് അംഗങ്ങള്‍ ഹാജരാകാതെ വന്നതോടെ തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റിവെച്ചതായി വരണാധികാരി പ്രഖ്യാപിച്ചു. ഔദ്യോഗിക പക്ഷം […]