നെടുമ്പാശേരി വിമാനത്താവളത്തിൽ 58 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ. തൃശൂർ മതിലകം സ്വദേശി മുഹമ്മദ് തൃശൂർ സ്വദേശി തോമസ് എന്നിവരാണ് പിടിയിലായത്. ദുബായിൽ നിന്നുമാണ് ഇരുവരുമെത്തിയത്.
മുഹമ്മദ് ഹാൻഡ് ബാഗിനകത്താണ് കാപ്സ്യൂൾ രൂപത്തിലാക്കി 278 ഗ്രാം സ്വർണം ഒളിപ്പിച്ചത്. തോമസ് ശരീരത്തിലാണ് നാല് കാപ്സ്യൂളുകളാക്കി 1186 ഗ്രാം സ്വർണം ഒളിപ്പിച്ചത്.
Related News
ഇടുക്കിയിൽ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
ഇടുക്കിയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ 15ാം വാർഡ് പടമുഖത്താണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും. നേരത്തെയും വ്യാപകമായി ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും പന്നിപ്പനിയെത്തുന്നത്. ഫാമിലുണ്ടായിരുന്ന 230 പന്നികളില്‍ 170 എണ്ണവും പനി ബാധിച്ച് ചത്തു. ബാക്കിയുള്ളതിനെയും ദയാവധത്തിന് വിധേയമാക്കും. പനി ബാധിച്ച പന്നികളെ വില്പന നടത്തിയോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.
മരംമുറിക്കൽ കേസ് ; റവന്യു ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു
മരം മുറിക്കലുമായി ബന്ധപ്പെട്ട കേസിൽ സെക്രട്ടറിയറ്റിലെ റവന്യു ഉദ്യോഗസ്ഥരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. മരം മുറിക്കലുമായി ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്ത റവന്യു ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജോയിന്റ് സെക്രട്ടറി ഗിരിജ, വിവരാവകാശ പ്രകാരം രേഖകൾ നൽകിയ അണ്ടർ സെക്രട്ടറി ശാലിനി, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് സ്മിത ,ഗംഗ എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. നേരത്തെ മരംമുറി ഫയൽ വിവരാവകാശ നിയമ പ്രകാരം നൽകിയ അണ്ടർ സെക്രട്ടറി ഒ ജി ശാലിനിയെ സെക്രട്ടറിയേറ്റിനു പുറത്തേക്ക് സ്ഥലം […]
തുർക്കിയിലെ ദുരന്തം സമാനതകളില്ലാത്തത്, സംസ്ഥാനം സഹായം നൽകും; മുഖ്യമന്ത്രി
തുർക്കിയിലെ ദുരന്തം സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഗാധമായ ദുഃഖം ഉണ്ടാക്കുന്നു. എല്ലാവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തണം. തുർക്കിയിലും സിറിയയിലും സഹായമെത്തിക്കാൻ രാജ്യം തയ്യാറെടുത്തുകഴിഞ്ഞു. സംസ്ഥാനവും സഹായം നൽകും. മരിച്ചവർക്ക് കേരള നിയമസഭയുടെ ആദരാഞ്ജലി അർപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഭൂകമ്പം തകർത്തെറിഞ്ഞ തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുകയാണ്. ഇരുരാജ്യങ്ങളിലുമായി 7,800 പേർ കൊല്ലപ്പെട്ടെന്ന് ഏറ്റവും പുതിയ കണക്ക്.തുർക്കിയിൽ മാത്രം ഇതുവരെ നഷ്ടമായത് 5,900 ജീവനുകൾ. അടിയന്തരസഹായവുമായി ലോകരാജ്യങ്ങൾ തുർക്കിയിലും സിറിയയിലുമെത്തി. വടക്കൻ സിറിയയിൽ മരണസംഖ്യ 1,900 […]