ഓരോ തവണയും വ്യത്യസ്ത ഫീച്ചറുകൾ അവതരിപ്പിച്ച് ഉപയോക്താക്കളെ വിസ്മയിപ്പിക്കുന്ന ജനപ്രിയ ആപ്ലിക്കേഷനാണ് വാട്ട്‌സ് ആപ്പ്. വാട്ട്‌സ് ആപ്പ് അടുത്തിടെയായി തുടരെ തുടരെ പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച ജനങ്ങളെ തങ്ങളിലേക്ക് ആകർഷിക്കുകയാണ്. ഇപ്പോഴിതാ വീണ്ടുമൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പ്.
നമ്മൾ അയക്കുന്ന ചിത്രങ്ങൾ മാത്രമാണ് ‘വ്യൂ വൺസ്’ ഓപ്ഷൻ സെറ്റ് ചെയ്ത് അയക്കാൻ സാധിക്കുമായിരുന്നത്. ഇപ്പോഴിതാ ടെക്‌സ്റ്റ് മെസേജും അത്തരത്തിൽ ‘വ്യൂ വൺസ്’ ആക്കി മാറ്റാൻ സാധിക്കുന്ന ഫീച്ചർ അണിയറയിൽ ഒരുങ്ങുകയാണ്.
ഒറ്റത്തവണ മാത്രമേ കാണാനാകൂ എന്നതാണ് വ്യൂ വൺസ് ഫീച്ചറിന്റെ ഉപയോഗം. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരുന്ന ഇക്കാലത്ത് ടെക്‌സ്റ്റ് മെസേജ് വ്യൂവൺസ് ആകുന്നതിന് ദോഷങ്ങളേറെയാണ്. ഈ മെസേജുകൾ സ്‌ക്രീൻ ഷോട്ട് എടുക്കാനോ, ഫോർവേഡ് ചെയ്യാനോ സാധിക്കില്ല.