തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടാനുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് പുലര്‍ച്ചെ 4.10ന് പുറപ്പെടേണ്ട വിമാനം 9.55 വരെ വൈകുമെന്നാണ് അറിയിപ്പ്. വിമാനം വൈകുന്നത് സാങ്കേതിക പ്രശ്നം മൂലമെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
Related News
എം ശിവശങ്കറിന്റെ ഫോണ്‍ പിടിച്ചെടുത്തു
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളുമായി എം ശിവശങ്കര്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തത്. കോടതി മുഖേനെ മാത്രമേ ഫോണ്‍ തിരിച്ചുകൊടുക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാവുകയുള്ളൂ. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളുമായി എം ശിവശങ്കര്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഫോണില്‍ നിന്ന് […]
മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വാഴ നട്ട് യൂത്ത് ലീഗ് പ്രതിഷേധം
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വാഴ നട്ട് യൂത്ത് ലീഗ് പ്രതിഷേധം.കോഴിക്കോട് മീഞ്ചന്ത ജംഗ്ഷനിലെ കുഴിയിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് വാഴ നട്ടു. സംസ്ഥാനത്തെങ്ങും റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. തകർന്ന് കിടക്കുന്ന റോഡുകളും കനത്ത മഴയും നിരത്തുകളെ അപകടക്കെണിയാക്കുകയാണ്. സർക്കാരിനെതിരെ രൂക്ഷ പ്രതിഷേധമാണ് ഇതിനോടകം ഉയരുന്നത്. റോഡിലെ കുഴിൽ വീണ് ഒരു യാത്രക്കാരൻ […]
കേരള പൊലീസ് ശ്വാനവിഭാഗത്തിലേയ്ക്ക് വിദേശയിന നായ്ക്കളെത്തി
ജാക്ക് റസ്സല്‍ എന്ന വിദേശ ഇനത്തില്‍പ്പെട്ട നാല് നായ്ക്കുട്ടികള്‍ കൂടി കേരള പൊലീസിന്റെ ശ്വാനവിഭാഗത്തിന്റെ ഭാഗമായി. നായ്ക്കുട്ടികളെ ദക്ഷിണമേഖല ഐ.ജി പി പ്രകാശ്, ശ്വാനവിഭാഗമായ കെ 9 സ്ക്വാഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് കമാണ്ടന്റ് എസ്.സുരേഷിന് കൈമാറി. ഗന്ധം തിരിച്ചറിയുന്നതിന് പ്രത്യേക കഴിവുള്ളവയാണ് ജാക്ക് റസ്സല്‍ ഇനത്തില്‍പ്പെട്ട നായ. വലിപ്പം കുറവായതിനാല്‍ ഇടുങ്ങിയ സ്ഥലത്തെ പരിശോധനയ്ക്ക് ഇവയെ ഉപയോഗിക്കാന്‍ കഴിയും. നിര്‍ഭയരും ഊര്‍ജ്ജസ്വലരുമായ ജാക്ക് റസ്സല്‍ നായ്ക്കള്‍ക്ക് സ്ഫോടക വസ്തുക്കളും ലഹരി വസ്തുക്കളും കണ്ടെത്താന്‍ പ്രത്യേക കഴിവുണ്ട്. കേരള […]