കോഴിക്കോട് ട്രാഫിക് എസ്ഐ വാഹനാപകടത്തിൽ മരിച്ചു. ട്രാഫിക് എസ്ഐ സി.പി വിചിത്രൻ ആണ് മരിച്ചത്. മൂര്യാട് പാലത്തിനു സമീപം ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിചിത്രനെ അജ്ഞാതവാഹനം വന്ന് ഇരിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.
Related News
സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്; 3782 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര്‍ 120, വയനാട് 68, ഇടുക്കി 67, കാസര്‍ഗോഡ് 52 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും […]
‘വീണാ വിജയന് തിരിച്ചടി, കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണ് എന്ന പിണറായി വിജയന്റെ വാദം പൊളിഞ്ഞു’: മാത്യു കുഴൽനാടൻ
എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണാ വിജയന് തിരിച്ചടി. കർണാടക കോടതിയുടെ വിധി പ്രതീക്ഷിച്ചതെന്ന് മാത്യു കുഴൽനാടൻ. വീണ കേസ് നൽകേണ്ടിയിരുന്നത് കേരള ഹൈക്കോടതിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് കേരള ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ അതായിരുന്നു ശരിയായ രീതി. കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണ് എന്ന പിണറായി വിജയന്റെയും സി പി എമിന്റെയും വാദം പൊളിഞ്ഞു. ഇനിയെങ്കിലും മുൻനിലപാട് തിരുത്താൻ സിപിഐഎം തയ്യാറാകുമോ യെന്ന് മാത്യു കുഴൽ നാടൻ ചോദിച്ചു. അന്വേഷണം മുഖ്യമന്ത്രിയിലേയ്ക്ക് നീണ്ടാൽ അതിനെ തെറ്റുപറയാൻ കഴിയില്ലെന്നും. ഇതുമായി ബന്ധപ്പെട്ട് […]
മഹേശനുമായി പ്രശ്നങ്ങളുണ്ടായിരുന്നില്ല, നല്ല ബന്ധമാണുണ്ടായിരുന്നതെന്ന് വെള്ളാപ്പള്ളി
എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മൊഴിയെടുക്കൽ പൂർത്തിയായി. മഹേശനുമായി പ്രശ്നങ്ങളില്ലെന്നും നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പൊലീസിനോട് പറഞ്ഞു. മരിക്കുന്നതിന് മുമ്പ് മഹേശൻ പുറത്തുവിട്ട കത്തുകളിലെ ആരോപണങ്ങൾ മുൻനിർത്തിയായിരുന്നു മാരാരിക്കുളം പൊലീസിന്റെ മൊഴിയെടുക്കൽ. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തിയ അന്വേഷണസംഘം നാലുമണിക്കൂർ സമയമെടുത്താണ് മൊഴിയെടുക്കൽ പൂർത്തിയാക്കിയത്. കത്തുകളിലും ഡയറിക്കുറിപ്പുകളിലും മഹേശൻ പറയുന്ന സാമ്പത്തിക തിരിമറി മാനസിക പീഡനം എന്നിവയെ സംബന്ധിച്ച് പൊലീസ് വെള്ളാപ്പള്ളിയോട് ചോദിച്ചു. മഹേശന്റെ […]