തെരഞ്ഞെടുപ്പിൽ രാജ്യത്തിനും ജനങ്ങൾക്കും പ്രയോജനം ലഭിക്കുന്നവരെ വേണം പാർലമെന്റിലയക്കാനെന്ന് ആക്ടിവിസ്റ്റും
ഗുജറാത്ത് എം.എൽ.എയുമായ ജിഗ്നേഷ് മേവാനി. നമ്മുടെ മക്കളെ അയോധ്യയിലേക്കും കുംഭിലേക്കും പറഞ്ഞയക്കാൻ ആഹ്വാനം ചെയ്യുന്നവരേയല്ല, മറിച്ച് ഓക്സഫോഡിലേക്കും കേംബ്രിഡ്ജിലേക്കും അയക്കാൻ കഴിവുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടതെന്നാണ് മേവാനി ഡൽഹിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞത്.
കിഴക്കൻ ഡൽഹിൽ നിന്നുള്ള ആം ആദ്മി സ്ഥാനാർഥി അതിഷിക്ക് വേണ്ടിയാണ് ജിഗ്നേഷ് മേവാനി പ്രചാരണം നടത്തിയത്. ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്, പിന്നോക്കക്കാരായ കുട്ടികളെ അയോധ്യയിലേക്ക് പറഞ്ഞയക്കേണ്ട ആവശ്യമുണ്ട്. എന്നാൽ പുതു തലമുറയെ ഓക്സ്ഫോർഡിലേക്കും കേംബ്രിഡ്ജിലേക്കും അയക്കാനായിരിക്കണം നാം ശ്രദ്ധ നൽകേണ്ടതെന്നും, അതിന് കഴിവുള്ള പ്രതിനിധികളെ ആയിരിക്കണം നാം തെരഞ്ഞെടുക്കേണ്ടതെന്നും ജിഗ്നേഷ് മേവാനി ഓൾഡ് സീമാപുരിയിൽ പറഞ്ഞു. വിദ്യഭ്യാസ മേഖലയിൽ
ഗുജറാത്തിന് പോലും സാധിക്കാത്തത് നടപ്പിലാക്കിയ വ്യക്തിയാണ് അതിഷിയെന്ന് മേവാനി പറഞ്ഞു.
ഡോ. കഫിൽ ഖാനും അതിഷിക്ക് വേണ്ടി പ്രചാരണം നടത്തി. ആർ.എസ്.എസ് പിന്തുണയോടെ മത്സരിക്കുന്ന ഗൗതം ഗംഭീറാണ് അതിഷിക്ക് എതിരെ മത്സരിക്കുന്നത്. വിജയം അർഹിക്കുന്നവർക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ കഫീൽ ഖാൻ, ബി.ജെ.പിയിൽ നിന്നും വന്ന വ്യക്തിയാണ് (അരവീന്ദർ സിംഗ് ലവ്ലി) കോൺഗ്രസിന്റെ സ്ഥാനാർഥിയെന്നും, നാളെ അദ്ദേഹം തിരിച്ച് ബി.ജെ.പിയിലേക്ക് മടങ്ങില്ലെന്നതിന് ഒരുറപ്പുമില്ലെന്നും കഫീൽ ഖാൻ സൂചിപ്പിച്ചു.
ആറാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 12നാണ് ഡൽഹി പോളിം
ഗ് ബൂത്തിലേക്ക് പോകുന്നത്.