ഇടുക്കി നെടുംകണ്ടത്ത് ഗ്രാനൈറ്റ് ഇറക്കുന്നതിനിടയിൽ അപകടമുണ്ടായി രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. തൊഴിലാളികളുടെ മുകളിലേക്ക് ഗ്രാനൈറ്റ് മറിഞ്ഞു വീഴുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതിഥി തൊഴിലാളികളെ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Related News
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വീണ്ടും വാദം
നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണക്കോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും. പ്രതിഭാഗത്തിന്റെ വാദമാണ് കോടതിയില്‍ നടക്കുക. കേസില്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലവും ഇന്ന് കോടതിയില്‍ പ്രോസിക്യൂഷന് ഹാജരാക്കിയേക്കും. നടി അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിച്ചത്. തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷന് നീക്കം. കേസില്‍ സാക്ഷികളെ സ്വാധീനിക്കാനടക്കം ദിലീപ് നീക്കം നടത്തിയെന്നാണ് പ്രോസിക്യൂഷന് […]
വീണ ജോർജ്ജിനെതിരെയുള്ള പരാതി; കഴമ്പില്ലെന്ന് കലക്ടറുടെ റിപ്പോർട്ട്
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി വീണാ ജോർജിന് ഓർത്തഡോക്സ് സഭ പരസ്യ പിൻതുണ നൽകിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ട്. മതത്തിന്റെ പേരിൽ വോട്ട് നൽകണമെന്ന ആഹ്വാനം പെരുമാറ്റ ചട്ടലംഘനമാണെന്ന പരാതിയിലായിരുന്നു ജില്ലാ കലക്ടറോട് വിശദീകരണം തേടിയത്. റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി. മതത്തിൻ്റെ പേരിൽ വോട്ട് ചെയ്യാൻ ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ ആഹ്വാനം ചെയ്തത് ചട്ടലംഘനമാണെന്ന പരാതിയിലായിന്നുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ ജില്ല കലക്ടറിനോട് വിശദീകരണം തേടിയത്. തെരഞ്ഞെടുപ്പ് […]
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം തള്ളി; തീരുമാനം എടുക്കേണ്ടത് തമിഴ്നാടെന്ന് കേന്ദ്രം
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. പുതിയ ഡാം നിര്‍മിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഡാമിന്റെ ഉടമസ്ഥാവകാശമുള്ള തമിഴ്നാടാണ്. പുതിയ അണക്കെട്ട് വേണോ വേണ്ടയോ എന്ന് നിര്‍ദേശിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ലോക്സഭയില്‍ രേഖാമൂലമാണ് ഇക്കാര്യം കേന്ദ്രം വ്യക്തമാക്കിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യമാണ് ഇതുവരെ കേരളം മുന്നോട്ടുവച്ചത്. കേരളത്തില്‍ നിന്നുള്ള എംപിമാരും ഇക്കാര്യത്തില്‍ ഇടപെല്‍ നടത്തിയിരുന്നു. വിഷയത്തില്‍ കേരളം ഇന്ന് സുപ്രിംകോടതിയില്‍ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി […]