ഈ വർഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും . രാവിലെ 11 മണിക്കാണ് ഫലപ്രഖ്യാപനം . ഹയര്‍ സെക്കന്‍ഡറിക്കു പുറമേ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, പരീക്ഷകളുടെ ഫലങ്ങളും ഇന്നറിയാം. 2033 കേന്ദ്രങ്ങളിലായി 4,59,617 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുത്തിയത്.സംസ്ഥാനത്തിന് പുറത്ത് ഗള്‍ഫ്,ലക്ഷദ്വീപ്,മാഹി, എന്നിവിടങ്ങളിലായി 23 കേന്ദ്രങ്ങളും ഒരുക്കിയിരുന്നു.
Related News
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹരജികൾ ഡല്‍ഹി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും
വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഹരജിയിൽ ഇന്ന് മറുപടി നല്കാന് പൊലീസിനോടും കേന്ദ്രത്തോടും കോടതി ആവിശ്യപ്പെട്ടിരുന്നു ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹരജികൾ ഡല്‍ഹി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.എന്‍ പാടീല് അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുക. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഹരജിയിൽ ഇന്ന് മറുപടി നല്കാന് പൊലീസിനോടും കേന്ദ്രത്തോടും കോടതി ആവിശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം കലാപത്തിനിരയായവരുടെ നഷ്ടപരിഹാരം സംബന്ധിച്ച ഹരജിയും കോടതി ഇന്ന് പരിഗണിക്കും. ഫെബ്രുവരിയിലാണ് വടക്ക്-കിഴക്ക് ഡല്‍ഹിയില്‍ അക്രമം […]
ഡയാലിസിസ് കഴിഞ്ഞ ക്ഷീണത്തില്‍ മയങ്ങിപ്പോയി; ലോട്ടറി കച്ചവടക്കാരന്റെ പണവും ടിക്കറ്റുകളും കവര്‍ന്ന് മോഷ്ടാവിന്റെ ക്രൂരത
വൃക്ക രോഗിയായ ലോട്ടറി കച്ചവടക്കാരന് ക്ഷീണം കൊണ്ട് ഒന്നു മയങ്ങിയപ്പോള്‍ പണവും ടിക്കറ്റും അടങ്ങുന്ന ബാഗ് മോഷണം പോയി. തൊടുപുഴ സ്വദേശി അയ്യപ്പന്റെ ബാഗാണ് മോഷണം പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും കള്ളന് ഇപ്പോഴും കാണാമറയത്താണ്. കഴിഞ്ഞ വെള്ളിയാഴ്ച ഡയാലിസിസ് കഴിഞ്ഞു വരുന്ന വഴി 2000 രൂപ കൊടുത്ത് 5 സെറ്റ് ടിക്കറ്റ് ഏജന്റില്‍ നിന്ന് വാങ്ങി. അത് വിറ്റ് കിട്ടുന്ന തുച്ഛമായ ലാഭം കൊണ്ട് ചിലവ് കഴിയുമല്ലോ എന്ന പ്രതീക്ഷയായിരുന്നു അയ്യപ്പന് അപ്പോള്‍ ഉണ്ടായിരുന്നത്. […]
എം.ബി.രാജേഷ് മന്ത്രി; എ.എന്‍.ഷംസീര്‍ സ്പീക്കര്‍, എം.വി.ഗോവിന്ദന് മന്ത്രി സ്ഥാനം രാജിവച്ചു
മന്ത്രി എം.വി.ഗോവിന്ദന് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സ്പീക്കര്‍ എം.ബി.രാജേഷിനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിയായി നിശ്ചയിച്ചു. രാജേഷിന് പകരം തലശേരി എംഎല്‍എ എ.എന്‍.ഷംസീറിനെ സ്പീക്കറാകും. എം.വി.ഗോവിന്ദന് മന്ത്രി സ്ഥാനം രാജിവച്ചു. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പും പുറത്തു വന്നു. കോടിയേരി ബാലകൃഷ്ണന് ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതോടെയാണ് എം.വി.ഗോവിന്ദന് സെക്രട്ടറിയായത്. ഓണത്തിന് മുന്‍പ് തന്നെ സത്യപ്രതിജ്ഞ […]