പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിൻ്റെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അമീറുൾ ഇസ്ലാം സുപ്രിം കോടതിയെ സമീപിച്ചത്. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽ മാറ്റം അനുവദിക്കണമെന്നുമാണ് ആവശ്യം. വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ഇവർ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമവിദ്യാർഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം നിലവിലുള്ളത്. വധശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
Related News
എആര്‍ നഗര്‍ ബാങ്കില്‍ വ്യാപക ക്രമക്കേടെന്ന് സര്‍ക്കാര്‍; കരുവന്നൂരിലും കുറ്റക്കാരായവര്‍ക്കെതിരെ നടപടിയുണ്ടാകും
മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്ന് സര്‍ക്കാര്‍. ബാങ്ക് മുന്‍ സെക്രട്ടറി വികെ ഹരികുമാറിന് അടക്കം വ്യാജ അക്കൗണ്ടുകളില്‍ നിക്ഷേപമുണ്ടെന്നും രണ്ടര കോടിയിലധികം രൂപയുടെ അനധികൃത വായ്പകള്‍ നല്‍കിയിട്ടുണ്ടെന്നും സഹകരണ മന്ത്രി വി.എന്‍ വാസവന് നിയമസഭയില്‍ അറിയിച്ചു. കരുവന്നൂര്‍ ബങ്ക് തട്ടിപ്പില്‍ കുറ്റക്കാരായ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. AR nagara bank fraud കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സഹകരണ മേഖലയെ ദുര്‍ബലമാക്കുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി. ‘എആര്‍ നഗര്‍ ബാങ്കില്‍ നിരവധി വ്യാജ അക്കൗണ്ടുകളുണ്ട്. […]
ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും ഇന്ന് കോടതിയില്‍ ഹാജരായില്ല
മാധ്യമ പ്രവർത്തകൻ കെ. എം ബഷീറിന്റെ അപകട മരണം സംബന്ധിച്ച കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവർ ഇന്ന് കോടതിയിൽ ഹാജരായില്ല. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഇരുവരുടെയും അഭിഭാഷകർ അവധി അപേക്ഷ നൽകി. വ്യക്തിപരമായ അസൗകര്യം മൂലമാണ് ഇരുവരും ഹാജരാകാത്തത് എന്നാണ് അഭിഭാഷകർ നൽകിയ വിശദീകരണം. കേസ് ഏപ്രിൽ പതിനാറിന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് ഉൾപ്പടെയുള്ള കുറ്റങ്ങൾ ആണ് ശ്രീരാമിന് എതിരെ ചുമത്തിയത്. […]
കോട്ടയത്തും എറണാകുളത്തും കനത്ത മഴ; വൻ നാശനഷ്ടം
കോട്ടയത്തും എറണാകുളത്തും കനത്ത മഴ. ആലുവയിൽ മഴയിലും കാറ്റിലും വൻ നാശനഷ്ടം. ആലുവ പാലസിന് മുന്നിൽ വൻമരങ്ങൾ കടപുഴകി വീണു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. എറണാകുളം നഗരത്തിൽ അംബേദ്ക്കർ സ്റ്റേഡിയത്തിന് സമീപം വഴിയാത്രക്കാരുടെ മുകളിലേക്ക് മരം വീണു. വഴിയാത്രക്കാരെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. അങ്കമാലിയിൽ ശക്തമായ കാറ്റിലും മഴയിലും വീടുകൾക്ക് നാശം സംഭവിച്ചു. കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ മരങ്ങൾ കടപുഴകി വീണു. കുടയംപടിയിൽ വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് മറിഞ്ഞു. ഫയർഫോഴ്സ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കുവാൻ നടപടികൾ […]