ബ്രസീലിൻ്റെ ഇതിഹാസ ഫുട്ബോൾ താരം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കായാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും പെലെയുടെ മകൾ കെലി നാസിമെൻ്റോ പ്രതികരിച്ചു. 82കാരനായ പെലെയുടെ വൻകുടലിൽ നിന്ന് കഴിഞ്ഞ വർഷം ട്യൂമർ നീക്കം ചെയ്തിരുന്നു. ഇതിനു ശേഷം അദ്ദേഹം പതിവായി ആശുപത്രിയിൽ പരിശോധനയ്ക്ക് എത്താറുണ്ട്.
Related News
കുടുംബവഴക്കിനിടെ ഭാര്യയെ ക്രൂരമായി മര്‍ദിച്ചു; ബ്രിട്ടണില്‍ മലയാളി യുവാവിന് 20 മാസം തടവ്
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി മര്‍ദിച്ച കേസില്‍ മലയാളി യുവാവിന് 20 മാസത്തെ തടവുശിക്ഷ വിധിച്ച് യുകെ കോടതി. ബ്രിട്ടണിലെ ന്യൂപോര്‍ട്ടിലെ താമസക്കാരനായ ധോണി വര്‍ഗീസ് (37) എന്ന യുവാവിനാണ് ശിക്ഷ. ധോണി ഭാര്യയെ മര്‍ദിക്കുന്ന വിഡിയോ റെക്കോര്‍ഡിങ്ങായിരുന്നു കേസിലെ പ്രധാന തെളിവായി മാറിയത്. ന്യൂപോര്‍ട്ട് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കുടുംബപ്രശ്നത്തെ തുടര്‍ന്നുണ്ടായ വഴക്കിനിടെ ധോണി രണ്ട് തവണ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഭാര്യ ഇയാള്‍ക്കെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. ധോണിയുമായുള്ള വഴക്ക് നാട്ടിലുളള സഹോദരനുമായി […]
മനുഷ്യനെ ‘മയക്കുന്ന’ ചെടി; കയറ്റുമതി പുനരാരംഭിച്ച് കെനിയ
മനുഷ്യനെ ‘മയക്കുന്ന’ ചെടി. അതാണ് ഖാത്. കഞ്ചാവ് പോലെ നമുഷ്യന് ലഹരി നൽകുന്ന ഖാത് കയറ്റുമതി കെനിയയുടെ കുത്തകയാണ്. എന്നാൽ ചില നയതന്ത്ര പ്രശ്നങ്ങളുടെ പേരിൽ സൊമാലിയയിലേക്കുള്ള ഖാത് കയറ്റുമതി കെനിയ നിരോധിച്ചിരുന്നു. ഇപ്പോഴിതാ ഇരു രാജ്യവും തമ്മിലുള്ള സന്ധി സംഭാഷണങ്ങൾക്ക് പിന്നാലെ കെനിയയിലേക്കുള്ള ഖാത് കയറ്റുമതി പുനരാരംഭിക്കുകയാണ് കെനിയ. സോമാലിയയിലും എത്തിയോപിയയിലും യെമെനിലും, കെനിയയിലും ഒഴികെ മിക്കവാറും രാജ്യങ്ങളിലും നിരോധിക്കപ്പെട്ട മയക്കുമരുന്ന് ചെടിയാണ് ഖാത്. ഉത്തേജകം പോലെ പ്രവർത്തിക്കുന്ന ഖാതിന്റെ ഇല ഒന്നു രണ്ടു മണിക്കൂർ […]
മതവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ചൈനയോട് ആഹ്വാനം ചെയ്ത് തുര്‍ക്കി
മതവും സംസ്കാരവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ചൈനയോട് ആഹ്വാനം ചെയ്ത് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലറ്റ് ഷവ്ഷോഗ്ളു. ചൈനയില്‍ ഉയിഗൂര്‍ വംശജർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവും അദ്ദേഹം രേഖപ്പെടുത്തി. ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഉയിഗൂര്‍ വംശജര്‍ക്കെതിരെ ചൈന സ്വീകരിക്കുന്ന നിലപാടുകളില്‍ സൂക്ഷ്മ പരിശോധന നടത്തണമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പ്രകാര്യം ഉയിഗൂര്‍ വംശജര്‍ക്കെതിരായ വിവേചനം ചൈനയില്‍ വർധിച്ചുവരികയാണെന്നും ഷവ്ഷോഗ്ളു പറഞ്ഞു. ഉയിഗൂര്‍ വംശജരുടെ ഉയര്‍ച്ചക്കും പുനര്‍വിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്നതിനും ചൈന സ്വീകരിക്കാന്‍ […]