മിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് ആറ് രൂപയാണ് ഓരോ ഇനത്തിലും വർധിക്കുക. കൂടുതൽ ആവശ്യക്കാരുള്ള നീല കവർ പാൽ ലിറ്ററിന് 52 രണ്ട് രൂപയാകും. മുൻപ് കടുംനീലക്കവറിലുള്ള ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്കിന് 46 രൂപയായിരുന്നു. പാലിനൊപ്പം തൈരിനും പാൽ ഉപയോഗിച്ച് മിൽമ നിർമിക്കുന്ന മറ്റ് ഉത്പന്നങ്ങൾക്കും വില വർധിക്കും. ക്ഷീരകർഷകർക്കു വാഗ്ദാനം ചെയ്ത വിലവർധനയും ഇന്ന് മുതൽ നൽകുന്ന പാലിൽ ലഭ്യമാകും.
Related News
കേരളത്തിൽ വീണ്ടും പരിഭ്രാന്തി പരത്തി കാട്ടുപോത്ത്; കണ്ണൂരിൽ ഓട്ടോറിക്ഷക്ക് നേരേ ആക്രമണം
കേരളത്തിൽ വീണ്ടും കാട്ടുപോത്ത് ആക്രമണം. ഇന്നലെ രാത്രി കണ്ണൂരിലെ കോളയാഡിൽ ചങ്ങലഗേറ്റ് – പെരുവ റോഡിലാണ് ആക്രമണം. ഓട്ടോറിക്ഷക്ക് നേരേയാണ് ആക്രമണമുണ്ടയത്. ഓട്ടോയുടെ ചില്ലും ഹെഡ് ലൈറ്റും തകർന്നു. കാട്ടുപോത്ത് വാഹനത്തിൽ ഇടിച്ചതോടെ ഓട്ടോ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മറ്റ് വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ പ്രകാശം മൂലം കാട്ടുപോത്ത് കാടുകയറിയത് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കി.കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഈ പ്രദേശത്തു രണ്ട് ഇരുചക്രവാഹന യാത്രക്കാർക്ക് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ മാസം പ്രദേശത്ത് മുപ്പതിലധികം കാട്ടുപോത്തുകൾ തമ്പടിച്ചിരുന്നു. മെയ് അവസാന […]
ശബരിമല വെർച്വൽ ക്യു: സർക്കാരിനെ വിമർശിച്ച് കേരള ഹൈക്കോടതി
ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയതിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കേരളാ ഹൈക്കോടതി. വെർച്വൽ ക്യൂ ഏർപ്പെടുതാൻ ദേവസ്വം ബോർഡിൻറെ അനുമതി വേണമെന്നും അല്ലാത്തപക്ഷം നടപടി നിയമ വിരുദ്ധമാണെന്നും കോടതി അറിയിച്ചു. ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയ നടപടിയിൽ നേരത്തെയും സർക്കാറിനെയും പൊലീസിനെയും കോടതി വിമർശിച്ചിരുന്നു. ദേവസ്വം ബോർഡിൻറെ അനുമതി ലഭിക്കാതെയുള്ള നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയത് തീർത്ഥാടകരുടെ സുഗമമായ ദർശന സൗകര്യത്തിന് വേണ്ടിയാണെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്. മണ്ഡലകാലം തുടങ്ങിയാൽ […]
‘വിദ്യാഭ്യാസ മേഖലയിൽ ഫിൻലാൻഡ് സഹകരണം’ കേരളവുമായി സഹകരിക്കാൻ ഫിൻലാൻഡ് വിദ്യാഭ്യാസ വകുപ്പ്
കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ സഹകരിക്കാൻ ഫിൻലാൻഡ്. ഫിന്നിഷ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ സംസ്ഥാനത്തെത്തി. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ പദ്ധതികളിൽ പരസ്പര സഹകരണത്തോടെ നവീന ആശയങ്ങൾ നടപ്പിലാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. കുട്ടികളുടെ ദേശീയ വിദ്യാഭ്യാസ അവകാശങ്ങളും ചർച്ചാ വിഷയമായി. ഇന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയെ സംഘം ഇന്ന് സന്ദർശിക്കും. വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾ അറിയുന്നതിന്റെ ഭാഗമായി വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികളുമായും കൂടിക്കാഴ്ച നടത്തും. ലോക വിദ്യാഭ്യാസ സൂചികയിൽ അക്കാദമിക നിലവാര […]