തൃശൂര്‍ മാപ്രാണത്ത് ഫ്രിഡ്ജ് പൊട്ടിതെറിച്ച് തീപിടിച്ചു. മാപ്രാണം തൈവളപ്പിൽ ക്ഷേത്രത്തിന് സമീപം മാഹിന്റെ വീട്ടിലാണ് അപകടമുണ്ടായത്. അടുക്കളയിലെ ടൈലുകൾ അടക്കം പൊട്ടി. വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. ഇരിങ്ങാലക്കുട ഫയർഫോഴ്സെത്തി തീയണച്ചു. ആളപായമില്ല.
Related News
പിപിഇ കിറ്റ് ഇടപാടുകൾ സുതാര്യമായിരുന്നു, മഹാമാരി ഘട്ടത്തിൽ മനുഷ്യജീവൻ രക്ഷിക്കാനായുള്ള ഇടപെടൽ; കെ.കെ ശൈലജ
പിപിഇ കിറ്റ് ഇടപാടുകൾ സുതാര്യമായിരുന്നുവെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. മറുപടി നിരവധി തവണ നിയമസഭയ്ക്ക് അകത്തു പുറത്തും പറഞ്ഞതാണ്. ഗുരുതരമായ പകർച്ചവ്യാധിയുടെ ഘട്ടത്തിൽ മനുഷ്യജീവൻ രക്ഷിക്കാനായുള്ള ഇടപെടലായിരുന്നു. ലോകായുക്തയോടും ഈ മറുപടി തന്നെ നൽകും. ലോകായുക്ത കേസെടുക്കുകയല്ല നോട്ടിസ് നൽകുകയാണ് ചെയ്തത്. തീരുമാനം സർക്കാർ തീരുമാനം, സർക്കാർ ഒരുമിച്ചെടുത്തതാണെന്നും കെ കെ ശൈലജ വ്യക്തമാക്കി. അമിത വില നൽകിയാണ് കൊവിഡ് കാലത്ത് പിപിഇ കിറ്റ് അടക്കമുള്ള സാധനങ്ങൾ വാങ്ങിയതെന്ന പരാതിയിലാണ് ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ […]
നവകേരള സദസിന്റെ ഇന്നത്തെ എല്ലാ പരിപാടികളും മാറ്റി: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും
ഇന്നത്തെ നവകേരള സദസിന്റെ എല്ലാ പരിപാടികളും മാറ്റി. തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ നവകേരള സദസ്സാണ് മാറ്റിവെച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തരിച്ചതില്‍ അനുശോചിച്ചാണ് നവകേരള സദസിന്റെ എല്ലാ പരിപാടികളും മാറ്റിയത്. നാളെ ഉച്ചവരെ നവ കേരള സദസ്സ് ഉണ്ടാവുകയില്ല. കാനത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ചശേഷമാണ് യോഗം ചേർന്നത്.ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് പെരുമ്പാവൂരിൽ […]
രാഷ്ട്രീയ അടിമത്തത്തില്‍ നിന്നും പാലക്ക് മോചനമെന്ന് കാപ്പന്; തോല്‍വി ദൈവനിശ്ചയമെന്ന് ജോസ് ടോം
രാഷ്ട്രീയ അടിമത്തത്തില്‍ നിന്നും പാലക്ക് മോചനമായെന്ന് മാണി സി. കാപ്പന് പറഞ്ഞു. വരുന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളെങ്കിലും എല്‍.ഡി.എഫ് നേടുമെന്നും കാപ്പന് പറഞ്ഞു. തോല്‍വി ദൈവനിശ്ചയമാണെന്നും അത് അംഗീകരിക്കുന്നുവെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പ്രതികരിച്ചു.