എടപ്പാളിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. ഒരാൾക്ക് കുത്തേറ്റു. കഴുത്തിന് കുത്തേറ്റ തമിഴ്നാട് സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശി മുരുകനാണ് കുത്തേറ്റത്.
Related News
മുഖ്യമന്ത്രി മാധ്യമ, പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിക്കുന്നു
മുഖ്യമന്ത്രിയുടെ ഉപദേശകരുടെ സേവനം അവസാനിപ്പിക്കുന്നു. പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരുടെ സേവനമാണ് അവസാനിപ്പിക്കുന്നത്. 2021 മാര്‍ച്ച് 1 മുതല്‍ സേവനം അവസാനിപ്പിച്ചാണ് ഉത്തരവിറക്കിയത്. സര്‍ക്കാരിന്റെ കാലാവധി തീരാനിരിക്കെയാണ് സേവനം അവസാനിപ്പിച്ചത്. ജോണ്‍ ബ്രിട്ടാസിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയായിരുന്നു. രമണ്‍ ശ്രീവാസ്തവയ്ക്കാകട്ടെ ചീഫ് സെക്രട്ടറി പദവിയും. 2016 ജൂണിലായിരുന്നു ബ്രിട്ടാസിന്റെ നിയമനം. രമണ്‍ ശ്രീവാസ്തവയുടേത് 2017 ഏപ്രിലിലും. രണ്ടും വേതനമില്ലാത്ത നിയമനങ്ങളായിരുന്നു. പൊതുഭരണ വകുപ്പാണ് ഇരുവരുടെയും സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയത്. […]
തിരുവല്ലയിലെ നരബലി ശ്രമം; അമ്പിളി ഒളിവിലെന്ന് സൂചന
തിരുവല്ല കുറ്റപ്പുഴയില്‍ നടന്ന നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. കേസില്‍ രക്ഷപ്പെട്ട യുവതി പൊലീസിനോട് പറഞ്ഞ മുഖ്യപ്രതി അമ്പിളി ഒളിവില്‍ എന്നാണ് സൂചന. യുവതിയുടെ വെളിപ്പെടുത്തല്‍ വന്നിട്ടും അമ്പിളിയെ കുറിച്ച് പൊലീസ് കൃത്യമായി അന്വേഷിക്കാതിരുന്നതാണ് ഒളിവില്‍ പോകാന്‍ സാഹചര്യം ഒരുക്കിയത് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷമാണ് തിരുവല്ലയിലെ നരബലി ശ്രമ വാര്‍ത്തയും പുറത്തുവരുന്നത്. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കര്‍മ്മം നടന്നത്. കൊച്ചിയില്‍ താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് […]
ധർമ്മടത്തെ സ്ഥാനാർത്ഥിത്വം: കെ.സുധാകരനുമായി ചർച്ച നടത്തുന്നു; രണ്ട് പേരുകൾ പരിഗണനയിൽ
ധർമ്മടത്തെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കെ.സുധാകരനുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തുന്നു. മുഖ്യമന്ത്രിക്കെതിരെ കെ.സുധാകരൻ മത്സരിക്കണമെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ ഹൈക്കമാൻഡ് പറഞ്ഞാൽ മത്സരിക്കാൻ സന്നദ്ധനാണെന്ന് സുധാകരൻ അറിയിച്ചു. ധർമ്മടത്ത് വാളയാറിലെ അമ്മയെ പിന്തുണയ്ക്കുന്നതിനോട് പ്രാദേശിക നേതൃത്വത്തിന് എതിർപ്പുണ്ട്. പ്രാദേശിക വികാരം മാനിക്കണമെന്ന് കെ.സുധാകരൻ പറഞ്ഞു. ധർമ്മടത്ത് കെ.സുധാകരൻ അല്ലെങ്കിൽ സി.രഘുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം. ധർമ്മടത്ത് കെപിസിസി എന്ത് നിലപാടെടുക്കും എന്നത് നിർണായകമാകും. ധർമ്മടത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.