ബിസിസിഐയുടെ സെലക്ഷൻ കമ്മറ്റി സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചവർ മുൻ സൂപ്പർ താരങ്ങൾ. മുൻ വിക്കറ്റ് കീപ്പർ ദിനേഷ് മോംഗിയ, വിക്കറ്റ് കീപ്പർ അജയ് രത്ര, ബാറ്റർ ശിവ് സുന്ദർ ദാസ് തുടങ്ങിയ താരങ്ങൾ അപേക്ഷ സമർപ്പിച്ചു. ടി-20 ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ തോറ്റുപുറത്തായതോടെയാണ് ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റിയെ പിരിച്ചുവിട്ടത്. ഇവരുടെ ഒഴിവിലേക്ക് ഉടൻ പുതിയ സെലക്ഷൻ കമ്മറ്റിയെ തെരഞ്ഞെടുക്കും. ഇതിനായി ഒരു ഉപദേശക സമിതിയെ നിയമിക്കാനാണ് സാധ്യത.
Related News
ടീം ഇന്ത്യയുടെ അടുത്ത പരിശീലകന് ആരാകും ? അപേക്ഷിച്ചവരില്‍ മുന്‍ ഇന്ത്യന്‍ താരവും…
ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ മുഖ്യ പരിശീലകന് രവി ശാസ്ത്രിയുടെ കരാര്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പുതിയ കോച്ച് ആരാകുമെന്ന ചോദ്യം ഉയര്‍ന്നു തുടങ്ങി. 2017 ലാണ് രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകനായി ചുമതലയേറ്റത്. ഇന്ത്യ ലോകകപ്പ് ഫൈനല്‍ കാണാതെ പുറത്തായതിനെ തുടര്‍ന്ന് പരിശീലകര്‍ക്കെതിരെ ആരാധകര്‍ തിരിഞ്ഞിരുന്നു. ഇതോടെ നീല കുപ്പായക്കാതെ ഇനി കളി പഠിപ്പിക്കാന്‍ പുതിയ പരിശീലകര്‍ക്കായി ബി.സി.സി.ഐ തിരച്ചില്‍ തുടങ്ങി. എന്നാല്‍ ഇതിനോടകം പരിശീലകനാകാന്‍ സന്നദ്ധത അറിയിച്ച് ബി.സി.സി.ഐക്ക് അപേക്ഷകരുടെ കുത്തൊഴുക്കാണ്. ആരെ തിരഞ്ഞെടുക്കുമെന്ന ആശയക്കുഴപ്പത്തിലേക്കാണ് […]
ഫ്രഞ്ച് ഓപ്പൺ 2023: നിലവിലെ ചാമ്പ്യൻ ഇഗ സ്വിറ്റെക് ക്വാർട്ടറിൽ
നിലവിലെ ചാമ്പ്യൻ ഇഗ സ്വിറ്റെക് ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. യുക്രൈൻ എതിരാളിയായ ലെസിയ സുറെങ്കോ ശാരീരിക അസ്വസ്ഥതകൾ കാരണം മത്സരത്തിൽ നിന്ന് പിന്മാറി. ആദ്യ സെറ്റ് 4-1 ന് ലോക ഒന്നാം നമ്പർ താരം സ്വിറ്റെക് നേടിയ ശേഷം, അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയ ലെസിയ പിന്നീട് പിൻവാങ്ങുകയായിരുന്നു. ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിലെത്താൻ ഇഗ സ്വിറ്റെക്കിന് വെറും 31 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ. ആദ്യ സെറ്റ് നഷ്ടപ്പെട്ട ലെസിയ സുറെങ്കോ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ […]
വിജയ് ഹസാരെ ട്രോഫി; മഹാരാഷ്ട്രയെ തകർത്ത് കേരളം ക്വർട്ടറിൽ
ജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ മഹാരാഷ്ട്രയെ എറിഞ്ഞിട്ട് കേരളം ക്വാർട്ടറിൽ. 153 റൺസിന്റെ കൂറ്റൻ ജയവുമായാണ് കേരളം ക്വർട്ടറിലേക്ക് കടന്നത്. 384 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മഹാരാഷ്ട്രയെ 37.4 ഓവറിൽ 230 റൺസിൽ ഓൾഔട്ടാക്കി. ബാറ്റിങ്ങിൽ കൃഷ്ണ പ്രസാദിന്റെയും രോഹൻ കുന്നുന്മേലിന്റെയും തകർപ്പൻ സെഞ്ചുറികൾ കേരള ഇന്നിംഗ്സിന് മികവേറിയപ്പോൾ ബൗളിങിൽ ശ്രേയാസ് ഗോപാൽ, വൈശാഖ് ചന്ദ്രൻ എന്നിവരുടെ സ്പിൻ വലയം തുണയായി. ശ്രേയസ് ഗോപാൽ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ വൈശാഖ് ചന്ദ്രൻ മൂന്നു വിക്കറ്റുകൾ വീഴത്തി മഹാരാഷ്ട്രയെ […]