കോഴിക്കോട് കോതിയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധം ഇന്നും തുടരും. ഇന്നലെ പദ്ധതി പ്രദേശത്തേക്കുള്ള റോഡ് പൂർണ്ണമായും ഉപരോധിച്ചായിരുന്നു സമരം. ഫൈബർ വള്ളങ്ങളും മരത്തടികളും കോൺക്രീറ്റ് സ്ലാബുകളും ഉപയോഗിച്ചാണ് റോഡ് ഉപരോധിച്ചത്. സമാനമായ രീതിയിൽ തന്നെയാണ് ഇന്നും സമരം തുടരുക. പദ്ധതി ഉപേക്ഷിക്കില്ലെന്നാണ് കോർപറേഷൻ പറയുന്നത്. എന്നാൽ പദ്ധതി ഉപേക്ഷിക്കുന്നത് വരെ സമരം തുടരുമെന്നും പ്രദേശവാസികളും അറിയിച്ചു. ഇന്നലെ കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാർ നിൽപ് സമരം നടത്തിയിരുന്നു. കൂടാതെ കൂടുതൽ സംഘടനാ നേതാക്കളും കോതിയിലെ സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്.
Related News
കെ.എസ്.ആര്.ടി.സി പ്രതിസന്ധി തുടരുന്നു; ഇന്ന് മുടങ്ങിയ നാനൂറോളം സര്‍വീസുകള്‍
എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സിയിലുണ്ടായ പ്രതിസന്ധി തുടരുന്നു. നാനൂറോളം സര്‍വീസുകളാണ് ഇന്ന് മുടങ്ങിയത്. പ്രതിസന്ധി പരിഹരിക്കാന്‍ ദിവസന വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കാൻ ഡിപ്പോകൾക്ക് വാക്കാൽ നിർദ്ദേശം നൽകി. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയെ വീണ്ടും സമീപിക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഒരാഴ്ചയോളം കോടതി അവധി ആയതിനാൽ താൽകാലിക പരിഹാരത്തിനുള്ള ശ്രമത്തിലാണ് കെ.എസ്.ആര്.ടി.സി. ദിവസ വേതനാതിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കണമെന്ന അനൌദ്യോഗിക നിർദ്ദേശത്തിന് കാര്യമായ പ്രതികരണമല്ല ഉണ്ടായത്. അതോടെ വീണ്ടും പ്രതിസന്ധി തുടരുകയാണ്. ഇന്ന് നാനൂറോളം സർവീസുകളാണ് സംസ്ഥാനത്താകെ മുടങ്ങിയിട്ടുള്ളത്. […]
പി.എസ്.സി പരീക്ഷ തട്ടിപ്പ്; സ്വതന്ത്ര ഏജന്‍സി നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി
പി.എസ്.സി പരീക്ഷ തട്ടിപ്പില്‍ സ്വതന്ത്ര ഏജന്‍സി നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. അനര്‍ഹര്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നത് തടയണമെന്നും കോടതി നിരീക്ഷിച്ചു. കേസിലെ പ്രതികളായ ശിവരഞ്ജിത്തുമായും നസീമുമായും പൊലീസ് ഇടുക്കിയില്‍ തെളിവെടുപ്പ് നടത്തുകയാണ്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികൾക്ക് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയെഴുതാൻ ഉത്തരങ്ങൾ ഫോൺ സന്ദേശമായി അയച്ചു നൽകി സഹായിച്ച കേസിലെ പ്രതി ഡി. സഫീറിന്റെ മുൻകൂർ ജാമ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. പി.എസ്.സി പരീക്ഷ തട്ടിപ്പില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് കോടതി നിര്‍ദേശിച്ചു. […]
3966 പേര്‍ക്ക് കോവിഡ്; 4544 പേര് രോഗമുക്തി
കേരളത്തില്‍ ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂര്‍ 131, വയനാട് 105, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]